ലഖ്നോ: തെൻറ മാതാവ് മേനക ഗാന്ധി മത്സരിക്കുന്ന ഉത്തർപ്രദേശിലെ സുൽത്താൻപുർ ലോക്സഭ മണ്ഡലത്തിലെ ബി.എസ്.പി സ്ഥാനാർഥിക്കെതിരെ ബി.ജെ.പി എം.പി വരുൺ ഗാന്ധി. ചന്ദ്രഭദ്ര സിങ് എന്ന സോനു സിങ്ങിനും സഹോദരൻ മോനു സിങ്ങിനുമെതിരെയാണ് നിലവിൽ സുൽത്താൻപുർ എം.പി യായ വരുണിെൻറ പരാമർശം.
‘ഒരുകാര്യം പറയാൻ ആഗ്രഹിക്കുന്നു. നിങ്ങൾ ദൈവത്തെ മാത്രമേ ഭയപ്പെടേണ്ടതുള്ളൂ. സോനുവിനെയും മോനുവിനെയുമൊന്നും ഭയപ്പെടരുത്. ഞാൻ ഇവിടെ നിൽക്കുന്നു, സഞ്ജയ് ഗാന്ധിയുടെ മകൻ വരുൺ ഗാന്ധി. ഇത്തരം ആളുകളെ ഞാൻ ഷൂലേസ് അഴിക്കാനാണ് നിയോഗിക്കാറുള്ളത്’ -വരുൺ പറഞ്ഞു. മേനക ഗാന്ധിയുമായി മണ്ഡലം വെച്ചുമാറിയ വരുൺ ഇത്തവണ പിലിബിതിലാണ് മത്സരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.