ശ്രീനഗർ: ജമ്മു-കശ്മീരിന് പ്രത്യേക പദവി നൽകുന്ന ഭരണഘടനയുടെ 370, 35-എ എന്നി വകുപ്പു കൾ എടുത്തുകളയണമെന്ന ആവശ്യം ആവർത്തിച്ച് വിശ്വഹിന്ദു പരിഷത്ത്. ജമ്മുവിൽ നടന്ന രണ ്ട് ദിവസത്തെ കേന്ദ്ര സമിതി യോഗത്തിലാണ് വി.എച്ച്.പി പതിറ്റാണ്ടുകളായി ഉന്നയിക്കുന്ന ആവശ്യം ആവർത്തിച്ചത്.
കശ്മീരി പണ്ഡിറ്റുകളെ പുനരധിവസിപ്പിക്കുന്ന കാര്യത്തിൽ സത്വര നടപടികൾ കൈക്കൊള്ളമെങ്കിൽ പ്രത്യേക പദവിക്ക് നിയന്ത്രണം ആവശ്യമാണ്. പാക് അധീന കശ്മീരിലെ ശാരദ പീഠ് തീർഥാടനം പുനരാരംഭിക്കാനും ലഡാക് വഴിയുള്ള കൈലാസ്-മാനസ സരോവർ യാത്രികരുടെ പ്രശ്നങ്ങൾ പരിഹരിക്കാനും സർക്കാർ നടപടിയെടുക്കണമെന്നും സമിതി ആവശ്യെപ്പട്ടതായും വി.എച്ച്.പി വക്താവ് വിനോദ് ബൻസാൽ പറഞ്ഞു.
വി.എച്ച്.പി ദേശീയ വൈസ് പ്രസിഡൻറ് വിഷ്ണു സദാശിവ് കോക്ജെയുടെ നേതൃത്വത്തിലാണ് യോഗം. ഇതാദ്യമായാണ് ജമ്മുവിൽ സംഘടനയുടെ കേന്ദ്ര സമിതി യോഗം ചേരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.