ന്യൂഡൽഹി: അടുത്ത വർഷത്തെ അജണ്ടകൾ തീരുമാനിക്കാനും നിലവിലെ വിഷയങ്ങൾ ചർച്ച ചെയ്യാനും വിശ്വഹിന്ദു പരിഷത്ത്(വി.എച്ച്.പി) ഹരിദ്വാറിൽ യോഗം ചേരും. ജൂൺ 12,13 തീയതികളിൽ നടക്കുന്ന യോഗത്തിൽ ഉച്ചഭാഷിണി വിവാദം, ഹനുമാൻ ചാലിസ, ഏകീകൃത സിവിൽ കോഡ് എന്നിവ ചർച്ചയാക്കാനാണ് തീരുമാനം. 300 സന്യാസിമാരും വി.എച്ച്.പി നേതാക്കളും യോഗത്തിൽ പങ്കെടുക്കും. കാശി വിശ്വനാഥ ക്ഷേത്രത്തിന്‍റെയും കൃഷ്ണ ജന്മഭൂമിയുടെയും കാര്യത്തിൽ സുപ്രധാനമായ തീരുമാനങ്ങൾ യോഗത്തിലുണ്ടാവുമെന്നാണ് സൂചന. ജനസംഖ്യ നിയന്ത്രണം, ഏകീകൃത സിവിൽ കോഡ് വിഷയങ്ങളിലുള്ള അടുത്ത ഘട്ട പ്രവർത്തനങ്ങൾക്ക് യോഗം രൂപം നൽകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.