മുംബൈ: മഹാരാഷ്ട്രയിലെ ഭിവണ്ടി താലൂക്കിലെ ഡയപർ നിർമാണ ഫാക്ടറിയിൽ വൻ തീപിടിത്തം. ചൊവ്വാഴ്ച പുലർച്ചെ മൂന്ന് മണിയോടെയാണ് സദാശിവ് ഹൈജീൻ പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയുടെ ഒന്നാം നിലയിൽ വൻ തീപിടിത്തമുണ്ടായത്. മിനിറ്റുകൾക്കകം മൂന്ന് നില കെട്ടിടം മുഴുവൻ അഗ്നിക്കിരയായി.
ഭിവണ്ടി, കല്യാൺ, താനെ എന്നിവിടങ്ങളിൽ നിന്ന് നിരവധി ഫയർ എഞ്ചിനുകൾ തീ കെടുത്താൻ സ്ഥലത്തെത്തിയെങ്കിലും പ്രദേശത്ത് ജലവിതരണം കുറവായതിനാൽ തീയണക്കാനുള്ള ശ്രമങ്ങൾ തടസ്സപ്പെട്ടു. ഒരു മണിക്കൂര്‍ നീണ്ട പരിശ്രമത്തിന് ഒടുവിൽ തീ നിയന്ത്രണവിധേയമായതായി അധികൃതർ അറിയിച്ചു.
തീപിടിത്തത്തിന്‍റെ കാരണം ഇതുവരെ കണ്ടെത്താനായിട്ടില്ല. ഷോര്‍ട്ട് സര്‍ക്യൂട്ട് ആകാമെന്ന് സംശയിക്കുന്നു. അതേസമയം സംഭവത്തിൽ ആർക്കും പരിക്കേറ്റതായി റിപ്പോർട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.