ആർ.എസ്.എസ് നേതാവ് ഇന്ദ്രേഷ് കുമാർഹാരാഷ്ട്രയിലെ സംഘർഷ ബാധിത മേഖലയായ നാഗ്പൂരിലെ ഇഫ്താർ സംഗമത്തിൽ പങ്കെടുത്തു എന്ന രീതിയിൽ ഒരു വിഡിയോ അടുത്തിടെ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ഇതിന്റെ വസ്തുത പരിശോധിക്കുകയാണ് ഇവിടെ.
മുഗൾ ചക്രവർത്തിയായ ഔറംഗസീബിന്റെ ശവകുടീരം നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് മാർച്ച് 17ന് വി.എച്ച്.പി പ്രവർത്തകർ നാഗ്പൂരിൽ പ്രതിഷേധ പ്രകടനം നടത്തുകയുണ്ടായി. പ്രതിഷേധത്തിനിടെ ഛത്രപതി ശിവജി മഹാരാജ് ചൗക്കിൽ ഔറംഗസീബിന്റെ പ്രതീകാത്മക കോലം കത്തിക്കുകയും ചെയ്തു. അതോടൊപ്പം വിശുദ്ധ വചനങ്ങൾ ആലേഖനം ചെയ്ത 'ഛാദർ' കത്തിച്ചുവെന്ന പ്രചാരണം നടന്നു. ഇതിനെതിരെ നടന്ന പ്രതിഷേധമാണ് ഇരുവിഭാഗങ്ങൾ തമ്മിൽ സംഘർഷത്തിലേക്ക് നയിച്ചത്.
സംഘർഷമുണ്ടായ രാത്രി ഇഫ്താർ സംഗമം നടന്നുവെന്നും അതിൽ ആർ.എസ്.എസ് നേതാവ് പങ്കെടുത്തുവെന്നു രീതിയിലാണ് സമൂഹമാധ്യമങ്ങളിൽ ഹിന്ദുത്വ വാദികൾ വിഡിയോ പ്രചരിപ്പിച്ചത്. എന്നാൽ ആർ.എസ്.എസ് നേതാവ് ഇഫ്താർ സംഗമത്തിൽ പങ്കെടുത്തുവെന്നത് സത്യമാണ്. നാഗ്പൂരിൽ അങ്ങനെയൊരു ഇഫ്താർ സംഗമം നടന്നിട്ടുമില്ല. അത് ഡൽഹിയിലെ നിസാമുദ്ദീനിൽ മാർച്ച് 15ന് സംഘടിപ്പിച്ച ഇഫ്താർ സംഗമത്തിലായിരുന്നു.
നാഗ്പൂർ സംഘർഷത്തിന് രണ്ടു ദിവസം മുമ്പാണ് ആ ഇഫ്താർ സംഗമം നടന്നത്. ഇതിന്റെ നിരവധി വിഡിയോകൾ ആർ.എസ്.എസ് നേതാവ് അദ്ദേഹത്തിന്റെ ഫേസ്ബുക്കിൽ പങ്കുവെച്ചിട്ടുണ്ട്. മാർച്ച് 16ന് എ.എൻ.ഐയും അവരുടെ യൂട്യൂബ് ചാനലിൽ അത്തരത്തിലൊന്ന് ഷെയർ ചെയ്തിട്ടുണ്ട്. അതിലൊന്നാണ് എഡിറ്റ് ചെയ്ത് നാഗ്പൂരിലെ ഇഫ്താർ സംഗമമെന്ന് പറഞ്ഞ് പ്രചരിപ്പിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.