അവിഹിത ബന്ധമാരോപിച്ച് ഭർത്താവ് ഭാര്യയെ മരത്തിൽ തൂക്കിയിട്ട് മർദിച്ചു; കാഴ്ചക്കാരായി ജനം -VIDEO

ലക്നോ: ഭാര്യയെ മരത്തിൽ കെട്ടിയിട്ട് ക്രൂരമായി മർദ്ദിക്കുന്ന ഭർത്താവ്. ഓരോ അടിയിലും നൊന്തു കരയുന്ന ഭാര്യയെ നോക്കി കൗതുകത്തോടെയും അതിലേറെ നിസ്സംഗതയോടെയും നിൽക്കുന്ന ജനം. ഉത്തർപ്രദേശിലെ ബുലന്ദ്ശഹറിൽ നിന്നാണ് ഇത്തരത്തിലൊരു വിഡിയോ പുറത്തുവന്നിരിക്കുന്നത്. 

മറ്റൊരു പുരുഷനുമായി ഭാര്യക്ക് ബന്ധമുണ്ടെന്നുള്ള ഭർത്താവിന്‍റെ പരാതി ഗ്രാമപഞ്ചായത്തിലെത്തിയപ്പോൾ ഗ്രാമമുഖ്യനാണ് ഇങ്ങനെയൊരു പ്രാകൃതശിക്ഷ വിധിച്ചത്. രാജ്യ തലസ്ഥാനമായ ഡൽഹിയിൽ നിന്നും വെറും 60 കിലോമീറ്റർ അകലെയാണ് ബുലന്ദ്ശഹർ. ഗ്രാമത്തിൽ തന്നെയുള്ള ആരോ ആണ് വിഡിയോ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചത്. 

ഒഴിഞ്ഞ സെക്കിൾട്യൂബിലാണ് ഭാര്യയെ മരത്തിൽ തൂക്കിയിട്ടിരിക്കുന്നത്. വിഡിയോയുടെ ആദ്യഭാഗത്ത് ഉയർന്നുകേട്ട സ്ത്രീയുടെ നിലവിളി പിന്നീട് നേർത്ത കരച്ചിലായി മാറുകയും പിന്നീടവളുടെ ബോധം മറിയുകയും ചെയ്യുന്നുണ്ടെങ്കിലും കാഴ്ചക്കാരാരും ഇടപെടുന്നില്ല. നൂറോളം വരുന്ന കാഴ്ചക്കാരിൽ ഭൂരിഭാഗവും പുരുഷന്മാരാണ്. ശിക്ഷയുടെ ഭാഗമായി ഗ്രാമമുഖ്യൻ സ്ത്രീയെ ബലാൽസംഗം ചെയ്തതായും ആരോപണമുണ്ട്.

സംഭവത്തിൽ സ്തീയുടെ ഭർത്താവിനെയും ഗ്രാമമുഖ്യനെയും മകനെയും പൊലീസ് അറസ്റ്റ് ചെയ്തു. ഇതേക്കുറിച്ച് അറിഞ്ഞയുടൻ സ്ത്രീയെ സന്ദർശിച്ച് പരാതി എഴുതിവാങ്ങിയതിനുശേഷം മൂന്ന് പേർക്കെതിരെ നടപടിയെടുക്കുകയായിരുന്നുവെന്ന് പൊലീസ് അറിയിച്ചു. ഗ്രാമത്തിലെ ഇരുപതോളം പേർക്കെതിരെ കേസെടുത്തിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു.

 

Tags:    
News Summary - On Video, Woman Tied To Tree, Beaten As People Watch. No One Intervenes-india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.