മുംബൈ: നീലചിത്ര നിർമാണ -വിതരണ കേസിൽ അറസ്റ്റിലായ വ്യവസായിയും ബോളിവുഡ് താരം ശിൽപ്പ ഷെട്ടിയുടെ ഭർത്താവുമായ രാജ് കുന്ദ്രയുടെ ഓഫിസിൽ നിന്ന് പിടിച്ചെടുത്ത വിഡിയോകളെ നീല ചിത്രമെന്ന് വിളിക്കാനാകില്ലെന്ന് കേസിൽ ഉൾപ്പെട്ട തൻവീർ ഹാഷ്മി. ഞായറാഴ്ച ക്രൈം ബ്രാഞ്ചിന്‍റെ ചോദ്യം െചയ്യലിന് ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
കോടീശ്വരനായ രാജ് കുന്ദ്രയെ ഇതുവരെ കണ്ടിട്ടില്ലെന്നും ഹാഷ്മി പറഞ്ഞു. നിലവിൽ ജാമ്യത്തിലാണ് ഹാഷ്മി. ക്രൈം ബ്രാഞ്ച് വിളിച്ചുവരുത്തി ചോദ്യം ചെയ്യുകയായിരുന്നു ഹാഷ്മിയെ. നടി ഗെഹാന വസിഷ്ഠിനും മറ്റു രണ്ടുപേർക്കും കൂടി ചോദ്യം ചെയ്യലിന് ഹാജരാകാൻ ക്രൈം ബ്രാഞ്ച് നോട്ടീസ് അയച്ചിരുന്നു. എന്നാൽ മൂവരും ചോദ്യം ചെയ്യലിന് ഹാജരായില്ല.
ജൂലൈ 20നാണ് രാജ് കുന്ദ്രയെ ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്തത്. ലണ്ടൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്ഥാപനവുമായി ചേർന്ന് നീലചിത്ര നിർമാണത്തിലേർപ്പെടുകയും വിൽപ്പന നടത്തിയെന്നുമാണ് കേസ്. കുന്ദ്ര ജൂലൈ 27 വരെ പൊലീസ് കസ്റ്റഡിയിൽ തുടരും.
കേസുമായി ബന്ധപ്പെട്ട് ഹാഷ്മിയെ അഞ്ചുമണിക്കൂറാണ് പൊലീസ് ചോദ്യം ചെയ്തത്. ഫെബ്രുവരി മൂന്നിന് ഹാഷ്മിയുടെ ബംഗ്ലാവിൽ പൊലീസ് റെയ്ഡ് നടത്തിയിരുന്നു. നീല ചിത്രങ്ങളുടെ ചിത്രങ്ങളുടെ നിർമാണം, സംവിധാനം, എഡിറ്റിങ് തുടങ്ങിയവയാണ് ഹാഷ്മിക്കെതിരായ ആരോപണം.
കുന്ദ്രയുടെ പോൺ ആപ്പിന് വേണ്ടി മൂന്ന് ചിത്രത്തിൽ സഹകരിച്ച് പ്രവർത്തിച്ചുവെന്നതാണ് ഗെഹാന വസിഷ്ഠിന് എതിരായ ആരോപണം. എന്നാൽ, ഈ വിഡിയോകളിൽ ലൈംഗികതയാണ് ഉള്ളതെന്നും അശ്ലീലം ഇല്ലെന്നുമായിരുന്നു ഗെഹാന വസിഷ്ഠിന്റെ പ്രതികരണം.
2021 ഫെബ്രുവരിയിലാണ് ൈക്രം ബ്രാഞ്ച് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്. അന്വേഷണത്തിനിടയിൽ റാക്കറ്റ് നിരവധി ആപ്പുകൾ കൈകാര്യം ചെയ്യുന്നുണ്ടെന്നും വിദേശബന്ധമുണ്ടെന്നും കണ്ടെത്തുകയായിരുന്നു. കുന്ദ്രക്കൊപ്പം 11 പേരാണ് ഇതുവരെ കേസിൽ അറസ്റ്റിലായിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.