ചെന്നൈ: തമിഴ് നടനും സംഗീത സംവിധായകനുമായ വിജയ് ആന്‍റണിയുടെ മകൾ മീര (16)യെ കഴിഞ്ഞ ദിവസമാണ് തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തിയത്. ചെന്നൈ ടി.ടി.കെ റോഡിലെ വീട്ടിലാണ് മീരയെ മരിച്ച നിലയിൽ കണ്ടെത്തിയത്. മാനസിക സമ്മർദമാണ് ആത്മഹത്യക്ക് കാരണമെന്നാണ് പ്രാഥമിക വിവരം. ആത്മഹത്യയെ കുറിച്ച് വിജയ് ആന്റണി സംസാരിക്കുന്ന വിഡിയോ ആണ് ഇപ്പോൾ വൈറലാകുന്നത്. വിഡിയോയിൽ ഒരിക്കലും ഒരാൾ ആത്മഹത്യ ചെയ്യരുതെന്നും വിജയ് പറയുന്നുണ്ട്.
തന്‍റെ ഏഴ് വയസിലാണ് പിതാവ് ജീവനൊടുക്കിയതെന്നാണ് വിഡിയോയിൽ വിജയ് ആന്റണി പറയുന്നത്. ഇതുപോലുള്ള കടുത്ത തീരുമാനങ്ങൾ ഒരിക്കലും ഒരാളും ജീവിതത്തിൽ എടുക്കരുതെന്നും വിഡിയോയിൽ പറയുന്നുണ്ട്. ‘ജീവിതം എത്ര വേദനാജനകമാണെങ്കിലും, കടന്നുപോകേണ്ടി വന്നേക്കാവുന്ന ബുദ്ധിമുട്ടുകൾ എന്തായാലും, ഒരിക്കലും ആത്മഹത്യ ചെയ്യരുത്. അത് നിങ്ങളുടെ കുട്ടികളെ തകർത്തുകളയും’-നടൻ പറയുന്നു.
തനിക്ക് ഏഴ് വയസ്സും സഹോദരിക്ക് അഞ്ച് വയസ്സുമുള്ളപ്പോഴാണ് പിതാവ് ജീവനൊടുക്കിയത്. അതിനെ തുടർന്ന് അമ്മ നേരിട്ട കഷ്ടപ്പാടുകൾ നേരിട്ടു കണ്ടാണ് വളർന്നത്. അദ്ദേഹത്തിന്റെ മരണശേഷം കടുത്ത ദുരിതത്തിലൂടെയാണ് അമ്മ കടന്നു പോയതെന്നും വിജയ് ആന്റണി പറയുന്നു. പഠന ഭാരത്തെ തുടർന്ന് കുട്ടികൾ നേരിടുന്ന മാനസിക സമ്മർദ്ദത്തെ കുറിച്ചും ആത്മഹത്യാ പ്രവണതയെ കുറിച്ചുമെല്ലാം അദ്ദേഹം സംസാരിക്കുന്നുണ്ട്.
ചര്‍ച്ച് പാര്‍ക്ക് സേക്രഡ് ഹാര്‍ട്ട് സ്കൂളിലെ 12-ാം ക്ലാസ് വിദ്യാര്‍ഥിനി ആയിരുന്നു മീര. പഠനത്തില്‍ മികവ് പുലര്‍ത്തുന്ന, പാഠ്യേതര പ്രവര്‍ത്തനങ്ങളിലും താല്‍പര്യമുള്ള ആള്‍. സ്കൂളിലെ കള്‍ച്ചറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് ജൂണ്‍ മാസത്തില്‍ മീര തെരഞ്ഞെടുക്കപ്പെട്ടിരുന്നു. മകളെക്കുറിച്ച് പലപ്പോഴും അഭിമാനത്തോടെ പറഞ്ഞിട്ടുള്ള അമ്മ ഫാത്തിമ വിജയ് ആന്‍റണി മകളുടെ ഈ നേട്ടത്തിന്‍റെ സന്തോഷവും സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചിരുന്നു. അതേസമയം മീര കുറച്ച് കാലമായി മാനസിക സമ്മര്‍ദ്ദത്തിനുള്ള ചികിത്സ എടുത്തിരുന്നതായാണ് റിപ്പോര്‍ട്ടുകള്‍.
മാനസിക സമ്മർദം മൂലമാണ് വിജയ് ആന്‍റണിയുടെ മകൾ മീര ജീവനൊടുക്കിയതെന്നാണ് സൂചന. ഇതുമായി ബന്ധപ്പെട്ട് ചികിത്സ തേടിയിരുന്നതായും സൂചനയുണ്ട്. സംഭവത്തിൽ അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചിട്ടുണ്ട്. ഫാത്തിമയാണ് വിജയ് ആന്റണിയുടെ ഭാര്യ. മീരയെ കൂടാതെ, ലാറ എന്ന പേരിൽ ഒരു മകൾ കൂടി ദമ്പതികൾക്കുണ്ട്.
He Lost his dad at 7 [commited suicide]
— Troll Mafia (@offl_trollmafia) September 19, 2023
Now Lost his daughter [Commited Suicide]
Why is God so cruel to a kind-hearted person like #VijayAntony? 💔 pic.twitter.com/olUMtYUpLi
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.