ലണ്ടൻ: ബാങ്കുകളിൽ നിന്ന് കോടിക്കണക്കിന് രൂപ വായ്പയെടുത്ത് മുങ്ങിയ വിജയ് മല്യ ഇന്ത്യ വിടും മുമ്പ് ബി.ജെ.പി നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയിരുന്നതായി കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. ലണ്ടനിൽ ഇന്ത്യൻ മാധ്യമപ്രവർത്തകരുമായി സംവദിക്കവെയാണ് രാഹുൽ ഇക്കാര്യം വ്യക്തമാക്കിയത്. ബി.ജെ.പി നേതാക്കളുടെ പേര് വെളിപ്പെടുത്താൻ രാഹുൽ തയ്യാറായില്ല.
ഇന്ത്യൻ ബാങ്കുകളെ വഞ്ചിച്ച വിജയ് മല്യയെ പോലുള്ള വ്യവസായികൾക്ക് അനായാസമായി രാജ്യം വിടാൻ സൗകര്യമൊരുക്കിയ നരേന്ദ്ര മോദി സർക്കാരിനെതിരെ രാഹുൽ രൂക്ഷ വിമർശമുന്നയിച്ചു. പ്രസ്താവനയോട് ബി.ജെ.പി ഇതുവരെ പ്രതികരിച്ചിട്ടില്ല. വിജയ് മല്യ, നീരവ് മോദി, മെഹുൽ ചോക്സി തുടങ്ങിയവരുടെ കാര്യത്തിൽ മോദി സർക്കാറിന് കർക്കശമായ നിലപാട് സ്വീകരിക്കാൻ കഴിഞ്ഞില്ലെന്നും രാഹുൽ കുറ്റപ്പെടുത്തി.
മല്യയെ സംബന്ധിച്ചിടത്തോളം ഇന്ത്യൻ ജയിലുകൾ വളരെ മാന്യമായാണുള്ളത്. നീതി എല്ലാ ഇന്ത്യക്കാർക്കും തുല്യമാവേണ്ടതുണ്ട്- രാഹുൽ വ്യക്തമാക്കി. ഇന്ത്യൻ ജയിലുകളിലെ മോശം അവസ്ഥ ചൂണ്ടിക്കാട്ടി മല്യ വിദേശത്ത് കഴിയുന്നതിനോടായിരുന്നു രാഹുലിൻറെ പ്രതികരണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.