ലത്തേഹർ(ഝാർഖണ്ഡ്): നിർബന്ധിത പണപ്പിരിവ് നൽകാത്തതിന് കരാറുകാരനെ മർദിച്ച നക്സലിനെ നാട്ടുകാർ തല്ലിക്കൊന്നു. ഝാർഖണ്ഡിലെ ലത്തേഹർ ജില്ലയിലെ ബറിയാത്തു ഗ്രാമത്തിലാണ് സംഭവം.
15,000 രൂപ നൽകണമെന്ന് ആവശ്യെപ്പട്ട് ഗ്രാമത്തിലെ ശൗചാലയ നിർമാണ ജോലിയുടെ കരാറുകാരനായ ബീരേന്ദ്ര സിങിനെ നക്സലൈറ്റുകൾ സമീപിച്ചിരുന്നു. വ്യാഴാഴ്ച രാത്രി നക്സലുകൾ പണം ആവശ്യപ്പെട്ട് എത്തിയെങ്കിലും അദ്ദേഹം നൽകാൻ തയ്യാറായില്ല. ഇതേ തുടർന്ന് അവർ സിങിെൻറ വീട്ടിലെത്തി അയാളെ മർദിക്കുകയായിരുന്നു. മർദനത്തിൽ നിന്ന് രക്ഷപ്പെട്ട് പ്രാണ രക്ഷാർത്ഥം സഹായത്തിനായി നിലവിളിച്ച് സിങ് പുറത്തേക്കോടി.
നിലവിളി കേട്ട് ഒാടിക്കുടിയ നാട്ടുകാർ നക്സലുകളെ സംഘം ചേർന്ന് പിടികൂടി മർദിക്കുകയായിരുന്നു. അഞ്ചു നക്സലുകളിൽ മൂന്നു േപർ ഒാടി രക്ഷപ്പെട്ടു. മർദനമേറ്റ രണ്ടു പേരിൽ ഒരാൾ സംഭവസ്ഥലത്തു തെന്ന മരിക്കുകയും മറ്റേയാളെ ഗുരുതരമായ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു. സംഭവത്തിൽ ഒരു ഗ്രാമവാസിക്കും പരിക്കേറ്റിട്ടുണ്ട്.
ഗ്രാമത്തിൽ നടക്കുന്ന വിവിധ ജോലികൾക്കായി ദിനംപ്രതി പിരിവ് ആവശ്യപ്പെട്ട് നക്സലുകൾ എത്താറുണ്ടെന്ന് ഗ്രാമവാസികൾ പറയുന്നു. ഫോണിൽ വിളിച്ചാണ് ആദ്യം പണം ആവശ്യപ്പെടുക. പണം നൽകിയില്ലെങ്കിൽ മർദിക്കുന്നതാണ് രീതിയെന്നും ഇവർ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.