ന്യൂഡൽഹി: ഡൽഹിയുടെ പുതിയ ലഫ്റ്റനന്‍റ് ഗവർണറായി വിനയ് കുമാർ സക്സേന സത്യപ്രതിജ്ഞ ചെയ്തു. ഡൽഹി ഹൈകോടതി ആക്ടിങ് ചീഫ് ജസ്റ്റിസ് വിപിൻ സാംഖി സത്യവാചകം ചൊല്ലിക്കൊടുത്തു. നേരത്തെ, ഖാദി ആൻഡ് വില്ലേജ് ഇൻഡസ്ട്രീസ് കമീഷൻ ചെയർമാനായിരുന്നു സക്സേന.
വ്യക്തിപരമായ കാരണങ്ങളെ തുടർന്ന് മുൻ ലഫ്റ്റനന്‍റ് ഗവർണർ അനിൽ ബൈജാൽ മെയ് 18ന് രാജിവെക്കുകയായിരുന്നു. മെയ് 23നാണ് വിനയ് കുമാർ സക്സേനയെ പുതിയ ലഫ്റ്റനന്‍റ് ഗവർണറായി കേന്ദ്രസർക്കാർ നിയമിച്ചത്.
രാജ് നിവാസിൽ നടന്ന ചടങ്ങിൽ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ, മന്ത്രിസഭാ അംഗങ്ങൾ, കേന്ദ്രമന്ത്രി ഗിരിരാജ് സിങ്, ഡൽഹിയിലെ എം.പിമാർ, എം.എൽ.എമാർ, ഉയർന്ന ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.