ന്യൂഡൽഹി: ഡൽഹിയുടെ പുതിയ ലെഫ്റ്റനന്റ് ഗവർണറായി വിനയ് കുമാർ സക്സേനയെ രാഷ്ട്രപതി നിയമിച്ചു. വ്യക്തിപരമായ കാരണങ്ങളാൽ അനിൽ ബൈജൽ രാജിവെച്ചതിന് പിന്നാലെയാണ് നിയമനം. ഖാദി ആൻഡ് വില്ലേജ് ഇൻഡസ്ട്രീസ് കമീഷൻ ചെയർമാനായിരുന്നു സക്‌സേന.
ആം ആദ്മി പാർട്ടിയുടെ നേതൃത്വത്തിലുള്ള ഡൽഹി സർക്കാറുമായി ഏറ്റുമുട്ടൽ നിറഞ്ഞതായിരുന്നു അനിൽ ബൈജലിന്റെ കാലഘട്ടം. 2018ൽ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളും മന്ത്രിമാരും ബൈജലിന്റെ ഓഫിസിൽ ധർണ വരെ നടത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.