പു​ത​പ്പു വി​ൽ​പ​നക്കാരെ ജയ്​ ശ്രീരാം വിളിക്കാൻ നിർബന്ധിച്ച്​ മർദിച്ചു; ഝാർഖണ്ഡിൽ മൂന്നു പേർ കസ്​റ്റഡിയിൽ

റാ​ഞ്ചി: ക​ശ്​​മീ​രി വ്യാ​പാ​രി​ക​ളെ രാ​ജ്യ​ദ്രോ​ഹി​​ക​ളെ​ന്നാ​ക്ഷേ​പി​ച്ച്​ മ​ർ​ദി​ക്കു​ക​യും ജ​യ്​​ശ്രീ​രാം വി​ളി​ക്കാ​ൻ നി​ർ​ബ​ന്ധി​ക്കു​ക​യും ചെ​യ്​​തെ​ന്ന പ​രാ​തി​യി​ൽ മൂ​ന്നു​ പേ​രെ ഝാ​ർ​ഖ​ണ്ഡ്​ പൊ​ലീ​സ്​ ക​സ്​​റ്റ​ഡി​യി​ലെ​ടു​ത്തു. ത​ല​സ്​​ഥാ​ന​മാ​യ റാ​ഞ്ചി​യി​ലെ ദൊ​റ​ന്ത ഏ​രി​യ​യി​ൽ പു​ത​പ്പു വി​ൽ​പ​ന​െ​ക്ക​ത്തി​യ 34കാ​ര​​നാ​ണ്​ പ​രാ​തി ന​ൽ​കി​യ​ത്.

25 പേ​ര​ട​ങ്ങു​ന്ന സം​ഘം ഇ​വ​രെ ത​ട​ഞ്ഞു​വെ​ച്ച്​ ജ​യ്​​ശ്രീ​രാം, പാ​കി​സ്​​താ​ൻ മു​ർ​ദാ​ബാ​ദ്​ എ​ന്ന്​ വി​ളി​ക്കാ​ൻ നി​ർ​ബ​ന്ധി​ക്കു​ക​യാ​യി​രു​ന്നു. ഇ​തി​ന്​ വി​സ​മ്മ​തി​ച്ച​തോ​ടെ ക്രൂ​ര​മാ​യി മ​ർ​ദി​ച്ചു. സം​ഭ​വ​ത്തി​െൻറ വി​ഡി​യോ ട്വി​റ്റ​റി​ൽ ഉ​ൾ​പ്പെ​ടെ പ്ര​ച​രി​ച്ച​തോ​ടെ പ്ര​തി​ക​ൾ​ക്കെ​തി​രെ ന​ട​പ​ടി​യെ​ടു​ക്കാ​ൻ മു​ഖ്യ​മ​ന്ത്രി ​​ഹേ​മ​ന്ത്​ സോ​റ​ൻ പൊ​ലീ​സി​നു​ നി​ർ​ദേ​ശം ന​ൽ​കു​ക​യാ​യി​രു​ന്നു.

Tags:    
News Summary - violence in the name of sriram

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.