ജയ്പൂർ: നായ്ക്കുട്ടിയെ മദ്യം കുടിപ്പിച്ച് വിഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ച സംഭവത്തിൽ രാജസ്ഥാൻ സ്വദേശികൾക്കെതിരെ പൊലീസ് കേസെടുത്തു. സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിൽ വിഡിയോ വൈറലായതിന് പിന്നാലെയാണ് നടപടി.
രാജസ്ഥാനിലെ സവായ് മധോപൂരിലെ യുവാക്കളാണ് തങ്ങളുടെ വളർത്തുനായ്ക്ക് മദ്യം നൽകിയത്. ചുറ്റുംകൂടിയിരുന്ന യുവാക്കൾ പൊട്ടിച്ചിരിച്ച് ആഘോഷിക്കുന്നതും വിഡിയോയിൽ കാണാം. സംഭവത്തിൽ ആവശ്യമായ നിയമനടപടികൾ സ്വീകരിച്ചതായി സവായ് മധോപൂർ പൊലീസ് അറിയിച്ചു.
ചെറിയ അളവിൽ പോലും നായ്ക്കൾക്ക് മദ്യം നൽകുന്നത് അവയുടെ ആരോഗ്യത്തിന് ഹാനികരമാണെന്നാണ് മൃഗരോഗ വിദഗ്ധർ പറയുന്നത്. കേന്ദ്ര നാഡീവ്യവസ്ഥക്ക് വെര തകരാർ വരുത്തും. ചെറിയ അളവിൽ മദ്യം കഴിച്ചാലും നായ്ക്കളിൽ കടുത്ത ഫലം ഉളവാക്കും. അസിഡിറ്റി പെട്ടെന്ന് വർധിച്ച് രക്തസമ്മർദ്ദം, ഹൃദയാഘാതം എന്നിവയ്ക്കും കാരണമായേക്കാം. ഛർദ്ദി, വയറിളക്കം എന്നിവയും വയറുവേദനയും ഉണ്ടാകാനും സാധ്യതയുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.