ന്യൂഡൽഹി: സ്വപ്നങ്ങൾ യാഥാർഥ്യമാക്കാനായി ചായക്കട തുടങ്ങി ബിടെക് വിദ്യാർഥി. ബിഹാറിൽ നിന്നുള്ള വർതിക സിങ്ങാണ് ചായക്കട തുടങ്ങിയത്. ഡിഗ്രി പഠനം പൂർത്തിയാകുന്നതിന് മുമ്പ് തന്നെ തന്റെ സ്വപ്നങ്ങളെ എത്തിപ്പിടിക്കാൻ സ്വന്തം സംരംഭം തുടങ്ങുകയായിരുന്നുവെന്ന് വർതിക സിങ് പറഞ്ഞു.
'ബിടെക് ചായ്‍വാലി' എന്ന പേരാണ് കടക്ക് നൽകിയിരിക്കുന്നത്. സ്വാഗ് സേ ഡോക്ടർ എന്ന ഇൻസ്റ്റഗ്രാം യൂസറാണ് വർതികയുടെ വിഡിയോ പങ്കുവെച്ചത്. ഫരീദാബാദിൽ ഗ്രീൻഫീൽഡിനടുത്താണ് ചായക്കട പ്രവർത്തിക്കുന്നത്. വൈകീട്ട് അഞ്ചര മുതൽ രാത്രി ഒമ്പത് വരെയാണ് പ്രവർത്തനസമയം.
വിവിവധതരം ചായകളാണ് വർതിക വിൽകുന്നത്. മസാല ചായക്കും ലെമൺ ടീക്കും 20 രൂപയാണ് വില. സാധാരണ ചായക്ക് 10 രൂപയും നൽകണം. ചെറിയ സ്റ്റൗവും അലുമിനിയം കെറ്റിലും ഉപയോഗിച്ചാണ് ചായയുണ്ടാക്കുന്നത്. വർതികയുടെ വിഡിയോ 56,000 പേരാണ് ഇതുവരെ കണ്ടത്. നേരത്തെ സാമ്പത്തികശാസ്ത്ര ബിരുദധാരി പട്നയിൽ വനിത കോളജിന് മുമ്പിൽ ചായക്കട തുടങ്ങിയത് വാർത്തയായിരുന്നു. ജോലി ലഭിക്കാത്തതിനെ തുടർന്നാണ് ഇവർ ചായക്കട തുടങ്ങിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.