ന്യൂഡൽഹി: രാജ്യമൊട്ടുക്കും 'വിഷൻ 2026' പദ്ധതികൾ ആവിഷ്കരിച്ച അന്തരിച്ച പ്രഫ. കെ.എ. സിദ്ദീഖ് ഹസന്‍റെ സ്മരണക്ക് ഹ്യൂമൻ വെൽഫെയർ ഫൗണ്ടേഷൻ നടപ്പാക്കുന്ന ജനക്ഷേമ പദ്ധതികളുടെ പ്രഖ്യാപനം ഇന്ന് ന്യൂഡൽഹിയിൽ നടക്കും.
ഇന്ത്യ ഇസ്ലാമിക് സെന്‍ററിൽ രാവിലെ 11ന് മുൻ കേന്ദ്ര മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ എസ്.വൈ. ഖുറൈശി മുഖ്യാതിഥിയായിരിക്കും. റിട്ട. ഐ.എ.എസ് ഓഫിസറും ഹ്യൂമൺ വെൽഫെയർ ഫൗണ്ടേഷൻ ചെയർമാനുമായ ഡോ. സിറാജ് ഹുസൈൻ, ഡോ. മുഫ്തി മുഹമ്മദ് മുകർറം, ഫൗണ്ടേഷൻ ട്രസ്റ്റി അബ്ദുൽ ജബ്ബാർ സിദ്ദീഖി, ചീഫ് എക്സിക്യൂട്ടിവ് ഓഫിസർ പി.കെ. നൗഫൽ തുടങ്ങിയവർ സംബന്ധിക്കും. രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിൽനിന്ന് തെരഞ്ഞെടുക്കപ്പെട്ട 100 വിദ്യാർഥികൾക്ക് പ്രഫ. കെ.എ. സിദ്ദീഖ് ഹസൻ മെമോറിയൽ സ്കോളർഷിപ് ചടങ്ങിൽ വിതരണംചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.