ന്യൂ​​ഡ​​ൽ​​ഹി: ലോ​കം ഭ​യ​ന്ന മ​ഹാ​മാ​രി​യെ വ​ക​വെ​ക്കാ​തെ ഉ​മ്മ​​യെ​യും സ​ഹോ​ദ​ര​ങ്ങ​ളെ​യും പോ​റ്റാ​ൻ കോ​വി​ഡ്​ ബാ​ധി​ച്ച്​ മ​രി​ക്കു​ന്ന​വ​രെ സം​സ്​​ക​രി​ക്കു​ന്ന ജോ​ലി​യി​ലേ​ർ​പ്പെ​ട്ട ചാ​ന്ദ്​ മു​ഹ​മ്മ​ദി​നും കു​ടും​ബ​ത്തി​നും​ ക​നി​വി​െൻറ സു​ര​ക്ഷാ​ക​വ​ച​വു​മാ​യി 'വി​ഷ​ൻ 2026'. ചാ​ന്ദ്​ മു​ഹ​മ്മ​ദി​െൻറ പ​ഠ​നം പു​ന​രാ​രം​ഭി​ക്കാ​നും ഉ​മ്മ​യു​ടെ ചി​കി​ത്സ​ക്കും സ​ഹോ​ദ​രി​മാ​രു​ടെ പ​ഠ​ന​ പ​ദ്ധ​തി​യു​മാ​യാ​ണ്​ ഹ്യൂ​മ​ൻ വെ​ൽ​ഫെ​യ​ർ ഫൗ​ണ്ടേ​ഷ​നു കീ​ഴി​ലെ'​വി​ഷ​ൻ 2026' പ്ര​തി​നി​ധി​ക​ൾ ഡ​​ൽ​​ഹി​ സീ​​ലം​​പു​​രി​​ലെ വീ​ട്ടി​ലെ​ത്തി​യ​ത്. ഒ​പ്പം, ലോ​ക്​​ഡൗ​ൺ കാ​ര​ണം ജോ​ലി ന​ഷ്​​ട​മാ​യ ജ്യേ​ഷ്​​ഠ​ൻ സാ​ഖി​ബി​​ന്​ ക​ട തു​ട​ങ്ങാ​നു​ള്ള സ​ഹാ​യ​വും കു​ടും​ബ​ത്തി​െൻറ പ്ര​തി​സ​ന്ധി നീ​ങ്ങും വ​രെ​ റേ​ഷ​നും വി​ഷ​ൻ ഏ​റ്റെ​ടു​ത്തു.

തൈ​റോ​യ്​​ഡ്​ രോ​ഗം ബാ​ധി​ച്ച ഉ​മ്മ​ക്ക്​ മ​രു​ന്നു​വാ​ങ്ങാ​നും കു​ടും​ബ​ത്തി​െൻറ പ​ട്ടി​ണി മാ​റ്റാ​നു​മാ​യി, ഇ​ന്ന​ത്തെ കാ​ല​ത്തെ ഏ​റ്റ​വും അ​പ​ക​ടം പി​ടി​ച്ച ജോ​ലി​ക​ളി​ലൊ​ന്ന്​ ഏ​റ്റെ​ടു​ത്ത ചാ​ന്ദ്​​മു​ഹ​മ്മ​ദി​െൻറ ജീ​വി​തം സം​ബ​ന്ധി​ച്ച്​ 'മാ​ധ്യ​മം' ക​ഴി​ഞ്ഞ ദി​വ​സം റി​പ്പോ​ർ​ട്ട്​ ചെ​യ്​​തി​രു​ന്നു. ദി​വ​സ​ക്കൂ​ലി​ക്കാ​ര​നാ​യ മു​ഹ​മ്മ​ദ്​ മു​മീ​െൻറ ആ​റു മ​ക്ക​ളി​ൽ ര​ണ്ടാ​മ​നാ​ണ്​ ചാ​ന്ദ്​ മു​ഹ​മ്മ​ദ്. ലോ​ക്​​ഡൗ​ൺ വ​ന്ന​തോ​ടെ മു​മീ​െൻറ​യും സെ​യി​ൽ​സ്​​മാ​നാ​യ സാ​ഖി​ബി​െൻറ​യും ജോ​ലി ന​ഷ്​​ട​മാ​യി. ഇ​തോ​ടെ​ ചാ​ന്ദ്​​മു​ഹ​മ്മ​ദ്​ ജോ​ലി തേ​ടി ഇ​റ​ങ്ങു​ക​യാ​യി​രു​ന്നു. ഡ​​ൽ​​ഹി​ ലോ​​ക്നാ​​യ​​ക് ജ​​യ്പ്ര​​കാ​​ശ് നാ​​രാ​​യ​​ണ്‍ ആ​​ശു​​പ​​ത്രി​​യി​​ൽ കോ​​വി​​ഡ്​ ബാ​​ധി​​ച്ച​​വ​​രു​​ടെ മൃ​​ത​​ദേ​​ഹ​​ങ്ങ​​ൾ ശ്​​​മ​​ശാ​​ന​​ത്തി​​ലേ​​ക്ക്​ കൊ​​ണ്ടു​​പോ​​കാ​​നും സം​​സ്​​​ക​​രി​​ക്കാ​​നും സ​​ഹാ​​യി​​ക്കു​​ന്ന ജോ​ലി​യാ​ണ്​ കി​ട്ടി​യ​ത്.

മെ​ഡി​സി​ന്​ പ​ഠി​ക്ക​ണ​മെ​ന്ന്​ ആ​ഗ്ര​ഹി​ക്കുന്ന ഈ ​ഇ​രു​പ​തു​കാ​ര​ൻ പ​ഠ​നം മു​ട​ങ്ങി​യ​പ്പോ​ൾ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ന​ഴ്​​സി​ങ്​ അ​സി​സ്​​റ്റ​ൻ​റ്​ ജോ​ലി​യും ചെ​യ്​​തി​രു​ന്നു. ചാ​ന്ദ്​​മു​ഹ​മ്മ​ദി​െൻറ ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി മു​ത​ലു​ള്ള​ പ​ഠ​ന​വും സ​ഹോ​ദ​രി​മാ​രു​ടെ തു​ട​ർ​പ​ഠ​ന​വും വി​ഷ​ൻ മു​ന്നോ​ട്ടു​കൊ​ണ്ടു​പോ​കു​മെ​ന്ന് ഇ​വ​രു​ടെ വീ​ട്​ സ​ന്ദ​ർ​ശി​ച്ച ഹ്യൂ​മ​ൻ വെ​ൽ​ഫെ​യ​ർ ഫൗ​ണ്ടേ​ഷ​ൻ പ്ര​തി​നി​ധി ഡോ. ​മു​ഹ​മ്മ​ദ്​ ആ​രി​ഫ്​ കു​ടും​ബ​ത്തി​ന്​ ഉ​റ​പ്പു​ന​ൽ​കി. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.