ന്യൂഡൽഹി: സംഘ്പരിവാർ നടത്തിയ വർഗീയ ആക്രമണങ്ങളിൽ ജീവനും കൊണ്ടോടിയവരെ വ ീടുകളിൽ തിരികെയെത്തിക്കാനുള്ള പദ്ധതിക്ക് വിഷൻ 2026 തുടക്കമിട്ടു. തിരികെ വരുന്നവര െ സംഘ്പരിവാറും പൊലീസും പ്രയാസപ്പെടുത്തുന്നതിനിടയിൽ വിഷൻ പദ്ധതിക്ക് നേതൃത്വം നൽകുന്നവർ ശിവ് വിഹാറിലെത്തി.
തകർന്ന വീടുകൾ കാണാൻ വന്ന കുടുംബങ്ങളുമായി പുനർ നിർമാണവും പുനരധിവാസവും സംബന്ധിച്ച് ചർച്ചയും നടത്തി. ആക്രമണങ്ങളിൽ ഏറ്റവും കൂടുതൽ നാശനഷ്ടമുണ്ടായതും വീടുകളും വ്യാപാര സ്ഥാപനങ്ങളും കത്തിയതും ശിവ് വിഹാറിലാണ്.
വിഷൻ 2026 പദ്ധതിക്ക് കീഴിലുള്ള പുനരധിവാസ പദ്ധതികൾക്ക് നേതൃത്വം നൽകുന്ന ഹ്യൂമൻ വെൽഫെയർ ഫൗണ്ടേഷൻ ജനറൽ സെക്രട്ടറി ടി. ആരിഫലി, നുസ്റത്ത് അലി, മുഹമ്മദ് അഹ്മദ് തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള സംഘം മൊബൈൽ ആശുപത്രിയും ദുരിതാശ്വാസ സഹായവും കൊണ്ട് ശിവ് വിഹാറിെലത്തിയത്.
വൈദ്യപരിശോധനക്കും ചികിത്സക്കുമുള്ള സംവിധാനെമാരുക്കിയിട്ടുണ്ടെന്നും ടി. ആരിഫലി പറഞ്ഞു. വീടുകളൊരുക്കി കൊടുക്കുന്നതിനുള്ള പ്രവർത്തനങ്ങളിലേക്ക് കടക്കുകയാണെന്നും നല്ല മനസുള്ളവർ സഹകരിച്ചാൽ സാധ്യമാകുമെന്ന് ആത്മവിശ്വാസമുണ്ടെന്നും ആരിഫലി കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.