വ​ട​ക്കു​കി​ഴ​ക്ക​ൻ ഡ​ൽ​ഹി​യി​ൽ വി​ഷ​ൻ 2026​െൻ​റ ‘വി​ഷ​ൻ ഹാ​ർ​മ​ണി ​െസ​ൻ​റ​റി​ന്​ ടി. ​ആ​രി​ഫ​ലി ത​റ​ക്ക​ല്ലി​ടു​ന്നു

വടക്കുകിഴക്കൻ ഡൽഹിയിൽ വിഷൻ ഹാർമണി സെൻററിന്​ തറക്കല്ലിട്ടു

ന്യൂ​ഡ​ൽ​ഹി: വം​ശീ​യാ​തി​ക്ര​മ​ത്തി​നി​ര​യാ​യ വ​ട​ക്കു​കി​ഴ​ക്ക​ൻ ഡ​ൽ​ഹി​യി​ൽ വി​ഷ​ൻ 2026​െൻ​റ 'വി​ഷ​ൻ ഹാ​ർ​മ​ണി ​െസ​ൻ​റ​ർ' ഉ​യ​രു​ന്നു. വം​ശീ​യാ​തി​ക്ര​മ​ത്തി​​െൻറ കെ​ടു​തി​ക​ൾ അ​നു​ഭ​വി​ച്ച ബ്രി​ജ്​​പു​രി​യി​ൽ ന​ട​ന്ന ല​ളി​ത​മാ​യ ച​ട​ങ്ങി​ൽ 'വി​ഷ​ൻ ഗ​വേ​ണി​ങ്​ കൗ​ൺ​സി​ൽ' ചെ​യ​ർ​മാ​ൻ ടി. ​ആ​രി​ഫ​ലി ബ​ഹ​ു​നി​ല മ​ന്ദി​ര​ത്തി​െൻറ ശി​ലാ​സ്ഥാ​പ​നം നി​ർ​വ​ഹി​ച്ച​ു. ഒ​രു വ​ർ​ഷം​കൊ​ണ്ട്​ കോ​ടി​ക​ളു​ടെ പു​ന​ര​ധി​വാ​സ ഭ​വ​ന പ​ദ്ധ​തി​ക​ൾ പൂ​ർ​ത്തി​യാ​ക്കി​യാ​ണ്​ പു​തി​യ സം​രം​ഭ​ത്തി​ന്​ വി​ഷ​ൻ തു​ട​ക്ക​മി​ടു​ന്ന​ത്.

വി​ഷ​ൻ 2026 പ​ദ്ധ​തി​ക​ളു​ടെ ഭാ​ഗ​മാ​യി ഹ്യൂ​മ​ൻ വെ​ൽ​ഫെ​യ​ർ ഫൗ​ണ്ടേ​ഷ​ൻ ഒ​ര​ു​ക്കു​ന്ന അ​ഞ്ച്​ നി​ല​ക​ളു​ള്ള സാ​മൂ​ഹി​ക കേ​ന്ദ്രം വി​ദ്യാ​ഭ്യാ​സം, സ്​​ത്രീ​ശാ​ക്തീ​ക​ര​ണം, കു​ട്ടി​ക​ൾ​കു​ള്ള സാ​ക്ഷ​ര​ത പ​ദ്ധ​തി, വ​യോ​ജ​ന സാ​ക്ഷ​ര​ത പ​ദ്ധ​തി, സാം​സ്​​കാ​രി​ക കേ​ന്ദ്രം, ക​രി​യ​ർ ഗൈ​ഡ​ൻ​സ്​, തൊ​ഴി​ൽ പ​രി​ശീ​ല​നം എ​ന്നീ മേ​ഖ​ല​ക​ളി​ൽ പ​രി​പാ​ടി​ക​ൾ ആ​വി​ഷ്​​ക​രി​ച്ചി​ട്ടു​ണ്ട്. കേ​ന്ദ്ര​ത്തി​ൽ സ്ഥാ​പി​ക്കു​ന്ന മെ​ഡി​ക്ക​ൽ ക്ലി​നി​ക്കി​ൽ ചു​രു​ങ്ങി​യ ചെ​ല​വി​ൽ വൈ​ദ്യ​ ശു​ശ്രൂ​ഷ ല​ഭ്യ​മാ​ക്കു​ന്ന​തോ​ടൊ​പ്പം മെ​ഡി​ക്ക​ൽ ക്യാ​മ്പു​ക​ളും ഹെ​ൽ​ത്ത്​ ചെ​ക്അ​പ്​ ക്യാ​മ്പു​ക​ളും വ​ഴി മേ​ഖ​ല​യി​ൽ ആ​രോ​ഗ്യ ശു​ചി​ത്വ ബോ​ധ​വ​ത്​​ക​ര​ണം ന​ട​ത്തു​ക​യും ചെ​യ്യും.

സ്​​ത്രീ ശാ​ക്തീ​ക​ര​ണ കേ​ന്ദ്രം പ​രി​ശീ​ല​ന പ​രി​പാ​ടി​ക​ളും തൊ​ഴി​ൽ മാ​ർ​ഗ​നി​ർ​ദേ​ശ​വും ആ​വ​ശ്യ​മാ​യ കൗ​ൺ​സ​ലി​ങ്ങും ന​ൽ​കും. വി​ദ്യാ​ഭ്യാ​സ​ത്തി​ന്​ അ​വ​സ​രം ല​ഭി​ക്കാ​ത്ത കു​ട്ടി​ക​ൾ​ക്കും മു​തി​ർ​ന്ന​വ​ർ​ക്കും തു​ട​ർ​വി​ദ്യാ​ഭ്യാ​സ​ത്തി​നു​ള്ള അ​വ​സ​ര​മൊ​രു​ക്കാ​ൻ ല​ക്ഷ്യ​മി​ട്ടാ​ണ്​ സാ​ക്ഷ​ര​ത പ​ദ്ധ​തി. വി​ദ്യാ​ർ​ഥി​ക​ൾ​ക്ക്​ തൊ​ഴി​ലി​ലും വി​ദ്യാ​ഭ്യാ​സ​ത്തി​ലും മാ​ർ​ഗ​നി​ർ​ദേ​ശ​വും കൗ​ൺ​സ​ലി​ങ്ങും ന​ൽ​കും. സ​ർ​ക്കാ​ർ​പ​ദ്ധ​തി​ക​ളു​മാ​യി പ്ര​ദേ​ശ​വാ​സി​ക​ളെ ബ​ന്ധി​പ്പി​ക്കാ​നു​ള്ള നാ​ഗ​രി​ക് വി​കാ​സ്​ ​േക​ന്ദ്ര​വു​മു​ണ്ടാ​കും. തൊ​ഴി​ൽ പ​രി​ശീ​ല​ന കേ​ന്ദ്ര​ത്തി​ൽ ഹ്ര​സ്വ​കാ​ല പ​രി​ശീ​ല​ന കോ​ഴ്​​സു​ക​ൾ ന​ട​ത്തും. ​

Tags:    
News Summary - vision harmony centre

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.