ന്യൂഡൽഹി: പശ്ചിമ ബംഗാളിലെ ശാന്തിനികേതനിലെ വിശ്വഭാരതി സർവകലാശാലയിൽ സാമ്പത്തിക ശാസ്ത്രജ്ഞനും നൊേബൽ ജേതാവുമായ അമർത്യ സെൻ കൈവശംവെച്ച പാട്ടഭൂമിയിൽ നിന്ന് ഒഴിയണമെന്ന ഉത്തരവിനെതിരെ കോൺഗ്രസ്.
സെന്നിന്റെ പിതാവ് അശുതോഷ് സെന്നിന് 1943ൽ 1.38 ഏക്കർ ഭൂമിയാണ് കേന്ദ്ര സർവകലാശാലയായ വിശ്വഭാരതി പാട്ടത്തിന് നൽകിയത്. 1.25 ഏക്കർ മാത്രമേ നിയമാനുസൃതം പാട്ടഭൂമിയായി കൈവശംവെക്കാവൂ എന്നാണ് സർവകലാശാല അമർത്യ സെന്നിന് നൽകിയ നോട്ടീസിൽ പറയുന്നത്. അനധികൃത ഭൂമി മേയ് ആറിനകം ഒഴിയണമെന്നാണ് നിർദേശം. പ്രതിചി എന്ന വീടടക്കമുള്ള ഭൂമിയാണ് സർവകലാശാലക്ക് തിരിച്ചുനൽകേണ്ടത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയെയടക്കം വിമർശിക്കുന്നതിലുള്ള പ്രതികാരനടപടിയാണിതെന്നാണ് കോൺഗ്രസിന്റെ പ്രതികരണം. തന്റെ കടുത്ത വിമർശകരെ പ്രധാനമന്ത്രി ദ്രോഹിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുമെന്ന് എല്ലാവർക്കുമറിയാവുന്നതാണെന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി ജയ്റാം രമേശ് ട്വിറ്ററിൽ കുറിച്ചു. എ.ബി. വാജ്പേയ് ഭാരതരത്ന സമ്മാനിച്ച അമർത്യ സെന്നിനെ ലക്ഷ്യമിടുന്നത് കഷ്ടമാണെന്ന് ജയ്റാം രമേശ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.