ചെന്നൈ: നോർത്ത് ചെന്നൈ ലോക്സഭ മണ്ഡലത്തിെൻറ പരിധിയിൽപെട്ട പെരമ്പൂരിലെ വോട്ടർ മാർക്ക് തപാലിൽ 500 രൂപ വീതം ലഭിച്ചത് വിവാദമായി. പെരമ്പൂർ, കൊടുങ്കയൂർ, വ്യാസർപാടി എന്നിവിടങ്ങളിലെ രണ്ടായിരത്തോളം േവാട്ടർമാർക്ക് ഇത്തരത്തിൽ തപാലിൽ 500 രൂപയുടെ നോട്ട് ലഭിച്ചതായാണ് റിപ്പോർട്ട്. വർഷങ്ങൾക്ക് മുമ്പ് അടച്ചുപൂട്ടിയ പെരമ്പൂരിലെ സ്വകാര്യ വ്യവസായശാലയിലെ തൊഴിലാളി യൂനിയെൻറ കത്തും 500 രൂപ നോട്ടുമാണ് തപാലിൽ ഉണ്ടായിരുന്നത്. പെരമ്പൂർ പോസ്റ്റ്ഒാഫിസിൽനിന്നാണ് പോസ്റ്റൽ കവറുകൾ അയച്ചിരിക്കുന്നത്.
പണം കിട്ടിയവരിൽ ഭൂരിഭാഗം പേരും പുറത്തുപറയാൻ തയാറായിട്ടില്ല. വിരലിലെണ്ണാവുന്നവർ മാത്രമാണ് പരാതിയുമായി തെരഞ്ഞെടുപ്പ് അധികൃതരെ സമീപിച്ചത്. തെരഞ്ഞെടുപ്പ് കമീഷൻ നിരീക്ഷണം ശക്തിപ്പെടുത്തിയതോടെ വോട്ടർമാർക്ക് പണമെത്തിക്കുന്നതിന് രാഷ്ട്രീയകക്ഷികൾ പലതരം അടവുകളാണ് പയറ്റുന്നത്.
വടചെന്നൈ ലോക്സഭ മണ്ഡലത്തിൽ കലാനിധി വീരാസാമി (ഡി.എം.കെ), അഴകാപുരം മോഹൻരാജ് (ഡി.എം.ഡി.കെ) എന്നിവർ തമ്മിലാണ് മുഖ്യമത്സരം. പെരമ്പൂർ നിയമസഭ ഉപതെരഞ്ഞെടുപ്പിൽ ആർ.എസ്. രാജേഷ് (അണ്ണാ ഡി.എം.കെ), ആർ.ഡി. ശേഖർ (ഡി.എം.കെ), വെറ്റിവേൽ (അമ്മ മക്കൾ മുന്നേറ്റ കഴകം) എന്നിവരാണ് ഏറ്റുമുട്ടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.