ജമ്മു കശ്മീരിൽ രണ്ടാംഘട്ട തെരഞ്ഞെടുപ്പ് ആരംഭിച്ചു

ശ്രീനഗർ: ജമ്മു കശ്മീരിൽ രണ്ടാംഘട്ട ഡിസ്ട്രിക്റ്റ് ഡെവലപ്്മെന്‍റ് കൗൺസിൽ (ഡി.ഡി.സി) തെരഞ്ഞെടുപ്പ്, പഞ്ചായത്തുകളിലേക്ക് നടക്കുന്ന പഞ്ച്, സർപഞ്ച് സ്ഥാനങ്ങളിേലക്കുള്ള ഉപതെരഞ്ഞെടുപ്പ് എന്നിവ ആരംഭിച്ചു.

രാവിലെ 7ഓടെ ആരംഭിച്ച തെരഞ്ഞെടുപ്പ് ഉച്ച 2ഓടെ അവസാനിക്കും. 43 നിയോജക മണ്ഡലങ്ങളിലായി 321 സീറ്റുകളിലേക്കാണ് രണ്ടാംഘട്ട (25 കശ്മീർ, 18 ജമ്മു) തെരഞ്ഞെടുപ്പ് നടക്കുന്നത്. തെരഞ്ഞെടുപ്പിന്‍റെ പശ്ചാത്തലത്തിൽ ജമ്മു കശ്മീരിൽ അതീവ സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്.

എട്ട് ഘട്ടങ്ങളിലായാണ് ജമ്മുകശ്മീർ ഡിസ്ട്രിക്​ട് ഡെവലപ്മെന്‍റ് കൗൺസിൽ തെരഞ്ഞെടുപ്പ് നടക്കുന്നത്. ഡിസംബര്‍ 19നാണ് അവസാന ഘട്ടം. ഡിസംബർ 22ന് വോട്ടെണ്ണും. ശനിയാഴ്ച ഒന്നാംഘട്ട വോട്ടെടുപ്പ് നടന്നിരുന്നു. 280 മണ്ഡലങ്ങളില്‍ 43 ഇടത്താണ് ആദ്യഘട്ട വോട്ടെടുപ്പ് നടന്നത്. 2019 ആഗസ്റ്റ് അഞ്ചിനാണ് ജമ്മു കശ്മീരില്‍ ഏറ്റവുമവസാനം തിരഞ്ഞെടുപ്പ് നടന്നത്.

1,427ല്‍ പരം സ്ഥാനാര്‍ഥികളാണ് തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത്. ഏഴു ലക്ഷം പേരാണ് വോട്ടര്‍ പട്ടികയിലുള്ളത്. ഇതില്‍ 3.72 ലക്ഷം വോട്ടര്‍മാര്‍ കശ്മീര്‍ ഡിവിഷനിലും 3.28 ലക്ഷം ജമ്മു ഡിവിഷനിലുമാണ്. 2,146 പോളിംഗ് സ്‌റ്റേഷനുകളാണ് സജ്ജീകരിച്ചിട്ടുള്ളത്. ബാലറ്റ് പേപ്പര്‍ ഉപയോഗിച്ചാണ് വോട്ടെടുപ്പ്.

നാഷണല്‍ കോണ്‍ഫറന്‍സ്, പീപ്ള്‍സ് ഡെമോക്രാറ്റിക് പാര്‍ട്ടി, കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ (എം), ജമ്മു ആന്‍റ് കശ്മീര്‍ പീപ്ള്‍സ് കോണ്‍ഫറന്‍സ്, പീപ്ള്‍സ് മൂവ്‌മെന്‍റ്, അവാമി നാഷണല്‍ കോണ്‍ഫറന്‍സ് എന്നിവ ചേര്‍ന്ന് ഗുപ്കർ സഖ്യം രൂപവത്കരിച്ചാണ് മത്സരിക്കുന്നത്. ഗുപ്കർ സഖ്യം, ബി.ജെ.പി, അപ്‌നി പാര്‍ട്ടി എന്നിവ തമ്മിലാണ് പ്രധാന മത്സരം. 

Tags:    
News Summary - Voting in DDC Phase 2 polls, sarpanch, panch bypolls in J-K begins

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.