ജയ്പൂർ: രാജസ്ഥാനിലെ ധോൽപൂർ നിയമസഭ സീറ്റിലേക്ക് ഞായറാഴ്ച നടക്കുന്ന ഉപതെരഞ്ഞെടുപ്പിൽ വിവിപാറ്റ് മെഷീൻ ഉപയോഗിക്കും. സംസ്ഥാനത്ത് ആദ്യമായാണ് വോെട്ടടുപ്പിന് വിവിപാറ്റ് സംവിധാനം ഉപയോഗിക്കുന്നത്. തങ്ങൾ ഉദ്ദേശിച്ച സ്ഥാനാർഥിക്ക് തന്നെയാണ് വോട്ട് രേഖപ്പെടുത്തിയിരിക്കുന്നതെന്ന് മെഷീനിൽനിന്ന് ലഭിക്കുന്ന സ്ലിപ്പിൽ നോക്കി വോട്ടർക്ക് ഉറപ്പുവരുത്താൻ കഴിയും.

ബാലറ്റ് യൂനിറ്റ്, കൺട്രോൾ യൂനിറ്റ്, വിവിപാറ്റ് എന്നിവ അടങ്ങിയതാണ് സംവിധാനം. വോട്ടർ ബട്ടൺ അമർത്തുേമ്പാൾ ഒരു പേപ്പർ സ്ലിപ് വരും. ഏഴ് സെക്കൻഡ് നേരമാണ് ഇത് കാണാനാവുക. അതിനുശേഷം സ്ലിപ് യന്ത്രത്തോടനുബന്ധിച്ചുള്ള പെട്ടിയിലേക്ക് വീഴും.

ഏഴ് സെക്കൻഡ് നേരത്തിനുള്ളിൽ വോട്ടർ സ്ലിപ് നോക്കി ത​െൻറ വോട്ട് ശരിയായാണ് രേഖപ്പെടുത്തിയിരിക്കുന്നതെന്ന് ഉറപ്പുവരുത്തണം. 231 പോളിങ് ബൂത്തുകളാണ് മണ്ഡലത്തിലുള്ളത്. ഇതിന് പുറമെ 110 വോട്ടിങ് യന്ത്രങ്ങൾകൂടി അധികമായി സജ്ജീകരിച്ചിട്ടുണ്ട്.

Tags:    
News Summary - vvpat machine in rajasthan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.