ന്യൂഡൽഹി: മധ്യപ്രദേശിലെ വ്യാപം പ്രവേശന പരീക്ഷ ക്രമക്കേടുമായി ബന്ധപ്പെട്ട് നാലു മെഡിക്കൽ കോളജ് ഉടമകൾ ഉൾപ്പെടെ 592 പേർക്കെതിരെ സി.ബി.െഎ ഭോപാലിലെ പ്രത്യേക കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു. മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിെൻറ ഡയറക്ടറായിരുന്ന എസ്.സി. തിവാരി, ജോയൻറ് ഡയറക്ടർ എൻ.എം. ശ്രീവാസ്തവ , ഭോപാലിലെ എൽ.എൻ മെഡിക്കൽ കോളജ് ചെയർമാൻ ജെ.എൻ. ചോക്സി, പ്യൂപ്ൾസ് മെഡിക്കൽ കോളജ് ഉടമ എസ്.എൻ. വിജയ് വർഗിയ, ചിരായു മെഡിക്കൽ കോളജിലെ അജയ് ഗോയങ്ക, ഇന്ദോറിലെ ഇൻഡെക്സ് മെഡിക്കൽ കോളജ് ചെയർമാൻ സുരേഷ് സിങ് ബദോരിയ തുടങ്ങിയവർക്കെതിരെയാണ് കുറ്റപത്രം നൽകിയത്.
മധ്യപ്രദേശ് വ്യവസായിക് പരീക്ഷ മണ്ഡലിെൻറ ചുരുക്ക രൂപമാണ് വ്യാപം. സർക്കാർ നിയമനങ്ങളും പ്രഫഷനൽ പ്രവേശനവുമായി ബന്ധപ്പെട്ട് നടന്ന തട്ടിപ്പാണ് വ്യാപം ക്രമക്കേട്. സംഭവത്തിൽ അഴിമതി ആരോപണം നേരിട്ടവരും സാക്ഷികളും മാധ്യമപ്രവർത്തകരും ഉൾപ്പെടെ 30 പേർ ദുരൂഹസാഹചര്യത്തിൽ മരിച്ചിരുന്നു. മധ്യപ്രദേശിലെ മെഡിക്കൽ കോളജുകളിൽ 2012ൽ നടന്ന പ്രവശന പരീക്ഷ തട്ടിപ്പുമായി ബന്ധപ്പെട്ടാണ് ഇപ്പോൾ കുറ്റപത്രം നൽകിയത്. തട്ടിപ്പുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന് സി.ബി.െഎ ക്ലീൻ ചിറ്റ് നൽകിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.