രാഷ്ട്രീയ പാർട്ടികളുടെ രജിസ്ട്രേഷൻ റദ്ദാക്കാനും അധികാരം വേണം -തെരഞ്ഞെടുപ്പ് കമിഷൻ

​ന്യൂഡൽഹി: രാഷ്​ട്രീയപാർട്ടികൾക്ക് രജിസ്ട്രേഷൻ നൽകാൻ അധികാരമുള്ളത് പോലെ തന്നെ അത് പിൻവലിക്കാനുള്ള 'ഡീ രജിസ്ട്രേഷൻ' അധികാരവും വേണമെന്ന ആവശ്യവുമായി തെരഞ്ഞെടുപ്പ് കമിഷൻ നിയമ മന്ത്രാലയത്തെ സമീപിച്ചു. മുഖ്യ തിരഞ്ഞെടുപ്പ് കമിഷണർ രാജീവ് കുമാർ കേന്ദ്ര നിയമ സെക്രട്ടറിയുമായി നടത്തിയ കൂടിക്കാഴ്ചയിൽ ആവശ്യമുന്നയിച്ചതായാണ് സൂചന.

അംഗീകാരമില്ലാത്ത പാർട്ടികൾ നടത്തുന്ന അഴിമതിയും മറ്റും കണ്ടെത്തി തെര​ഞ്ഞെടുപ്പ് പ്രക്രിയ ശുദ്ധീകരിക്കുന്നതിന്റെ ഭാഗമായാണ് നടപടി.

രജിസ്ട്രേഷൻ നേടുകയും എന്നാൽ തെരഞ്ഞെടുപ്പുകളിൽ മത്സരിക്കുക പോലും ചെയ്യാത്ത നിരവധി പാർട്ടിക​ൾ ഉണ്ടെന്നാണ് കമിഷൻ വിലയിരുത്തൽ.

ആദായ നികുതി ഒഴിവടക്കമുള്ള ആനുകൂല്യങ്ങൾ നേടാനിണിതെന്നും സംശയിക്കുന്നുണ്ട്. സ്വതന്ത്രവും നീതിയുക്തവുമായ തെരഞ്ഞെടു​പ്പ് നടത്താൻ ചുമതലയുള്ള ഭരണഘടനാ സ്ഥാപനമായ കേന്ദ്ര തെരഞ്ഞെടുപ്പ് കമിഷന് പുതിയ അധികാരം ലഭിക്കണമെങ്കിൽ ജനപ്രാതിനിധ്യനിയമത്തിൽ മാറ്റം വരുത്തേണ്ടി വരും.

Tags:    
News Summary - want authority to cancel registration of parties says Election Commission

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.