ഷാഫി സഅദി വഖഫ് ബോർഡ് ചെയർമാൻ പദവിയിൽനിന്ന് പുറത്തേക്ക്; നോമിനേഷൻ റദ്ദാക്കി സിദ്ധരാമയ്യ സർക്കാർ

ബംഗളൂരു: ബി.ജെ.പി പിന്തുണയോടെ കർണാടക വഖഫ് ബോർഡ് ചെയർമാനായ കാന്തപുരം വിഭാഗം നേതാവ് ഷാഫി സഅദിയുടെ നോമിനേഷൻ റദ്ദാക്കി. ഇതോടെ ചെയർമാൻ സ്ഥാനത്തുനിന്ന് അദ്ദേഹം പുറത്താകും.  സഅദിയെ കൂടാതെ മിർ അസ്ഹർ ഹുസൈൻ, ജി. യാക്കൂബ്, ഐ.എ.എസ് ഓഫീസറായ സെഹെറ നസീം എന്നീ വഖഫ് ബോർഡ് അംഗങ്ങളുടെയും സ്ഥാനം പുതുതായി അധികാരത്തിൽ വന്ന സിദ്ധരാമയ്യ സർക്കാർ റദ്ദാക്കി. വഖഫ് ബോർഡ് കൂടാതെ വിവിധ ബോർഡുകളിലെ ചെയർമാൻ പദവികളും റദ്ദാക്കിയിട്ടുണ്ട്.

കോ​ൺ​ഗ്ര​സ് സ​ർ​ക്കാ​റി​ൽ മു​സ്‍ലിം​ക​ൾ​ക്ക് ഉ​പ​മു​ഖ്യ​മ​ന്ത്രി പ​ദ​വിയും സുപ്രധാന മന്ത്രിസ്ഥാനങ്ങളും ന​ൽ​ക​ണ​മെ​ന്ന് കർണാടക തെരഞ്ഞെടുപ്പ് ഫലം വന്നതിന് പിന്നാലെ ഷാഫി സഅദി ആവശ്യപ്പെട്ടിരുന്നു. ഷാഫി സഅദിയുടെ പ്രസ്താവനയിൽ ദുരൂഹത ഉണ്ടെന്ന് ചൂണ്ടിക്കാട്ടി കോൺഗ്രസ് നേതാക്കൾ രംഗത്തുവന്നിരുന്നു. കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് വിജയം നേടിയതിന്റെ ആപല്‍ക്കരമായ സ്വഭാവം വെളിപ്പെട്ടിരിക്കുന്നു​വെന്നാണ് ഇതേക്കുറിച്ച് ‘ജന്മഭൂമി’ മുഖപ്രസംഗം എഴുതിയത്.

ബി.ജെ.പിയുമായി സജീവ ബന്ധം നിലനിർത്തുന്ന ഷാഫി സഅദി, 2021 ന​വം​ബ​ർ 17നാണ് ​വ​ഖ​ഫ് ബോ​ർ​ഡ് ചെ​യ​ർ​മാ​ൻ സ്ഥാ​ന​ത്തേ​ക്ക് ന​ട​ന്ന തെ​ര​ഞ്ഞെ​ടു​പ്പി​ൽ വിജയിച്ചത്. ബി.​ജെ.​പി​ പി​ന്തു​ണ​യു​ള്ള അ​ദ്ദേ​ഹം ക​ർ​ണാ​ട​ക മു​സ്‍ലിം ജ​മാ​അ​ത്ത് ജ​ന​റ​ൽ സെ​ക്ര​ട്ട​റിയായിരുന്നു. 2010ലും 2016ലും എസ്.എസ്.എഫ് കര്‍ണാടക സ്‌റ്റേറ്റ് പ്രസിഡന്റായി പ്രവര്‍ത്തിച്ചിട്ടുണ്ട്.

Tags:    
News Summary - waqf board president Shafi Saadi's nomination cancelled

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.