ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അടുത്ത വിശ്വസ്തനായ സി.ബി.െഎ സ്പെഷൽ ഡയറക്ടർ രാകേഷ് അസ്താനക്കെതിരെ സി.ബി.െഎ തന്നെ അഴിമതി കേസ് രജിസ്റ്റർ ചെയ്ത സംഭവം പുതിയ വഴിത്തിരിവിൽ. പ്രധാനമന്ത്രി നരേന്ദ്ര മോദി വിഷയത്തിൽ ഇടപെട്ടു. അസ്താനെയയും സി.ബി.െഎ മേധാവി അലോക് വർമെയയും മോദി വിളിച്ചുവരുത്തി.
സർക്കാർ ഇടപെടലില്ലാത്ത സ്വതന്ത്ര ഏജൻസിയാണ് സി.ബി.െഎ എന്ന അവകാശവാദങ്ങൾ നിലനിൽക്കേ തന്നെയാണിത്. അലോക് വർമയും അസ്താനയും തമ്മിലുള്ള കടുത്ത പോര് സർക്കാറിെൻറ പ്രതിച്ഛായയെ ബാധിച്ച പശ്ചാത്തലത്തിലാണ് പ്രധാനമന്ത്രിയുടെ ഇടപെടൽ. സി.ബി.െഎ സ്പെഷൽ ഡയറക്ടർക്കെതിരെ സി.ബി.െഎ തന്നെ അഴിമതി കേസ് രജിസ്റ്റർ ചെയ്ത അത്യപൂർവ സാഹചര്യമാണ് ഉണ്ടായിരിക്കുന്നത്.
അസ്താനക്ക് രണ്ടുകോടി കോഴ കൊടുത്തിട്ടുണ്ടെന്ന വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തിലാണ് സി.ബി.െഎ അദ്ദേഹത്തിനെതിരെ കേസെടുത്തത്. സി.ബി.െഎ മേധാവി അലോക് വർമക്കെതിരെ അസ്താന സർക്കാറിലേക്ക് പരാതി നൽകിയിട്ടുമുണ്ട്. മാംസ കയറ്റുമതിക്കാരൻ മൊയിൻ ഖുറേഷി ഉൾപ്പെട്ട കള്ളപ്പണ കേസിൽ ഹൈദരാബാദിലെ ബിസിനസുകാരനായ സതീഷ് സന നൽകിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് രാകേഷ് അസ്താനക്കെതിരെ കേസെടുത്തത്. കേസിൽനിന്ന് ഉൗരിക്കൊടുക്കാൻ അസ്താന അഞ്ചു കോടി ആവശ്യപ്പെട്ടുവെന്നാണ് മൊഴി.
ഗോധ്ര ട്രെയിൻ ദുരന്തകേസ് പ്രത്യേകാന്വേഷണ സംഘാംഗമായിരുന്നു ഗുജറാത്ത് കേഡർ െഎ.പി.എസ് ഉദ്യോഗസ്ഥനായ അസ്താന. ചട്ടങ്ങൾ മറികടന്ന് രായ്ക്കുരാമാനം അദ്ദേഹത്തെ സി.ബി.െഎ മേധാവിയുെട തൊട്ടുതാഴെയുള്ള പദവിയിൽ നിയമിച്ചതു മുതൽ തുടങ്ങിയ പ്രശ്നങ്ങളാണ് ഇപ്പോഴത്തെ പ്രതിസന്ധിയിൽ എത്തിനിൽക്കുന്നത്.സ്റ്റെർലിങ് ബയോടെക് അഴിമതി കേസിൽ അന്വേഷണം നേരിടുന്നതിനിടയിലാണ് അസ്താനയെ സ്പെഷൽ ഡയറക്ടറായി നിയമിച്ചത്. മറ്റൊരു ഒാഫിസറെ ആഭ്യന്തര മന്ത്രാലയത്തിലേക്ക് മാറ്റി നിയമിച്ചാണ് അസ്താനക്ക് ഇൗ പദവിയിലേക്ക് വഴിയൊരുക്കിയത്.
ഡിവൈ.എസ്.പി അറസ്റ്റിൽ
ന്യൂഡൽഹി: സി.ബി.െഎയുടെ തലപ്പത്തെ അടി ഒതുക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇടപെട്ടതിനിടയിൽ അഴിമതിക്കേസിൽ സി.ബി.െഎയിലെ ഉയർന്ന ഉദ്യോഗസ്ഥൻ അറസ്റ്റിൽ. സ്പെഷൽ ഡയറക്ടർ രാകേഷ് അസ്താനക്കെതിരായ അഴിമതി ആരോപണവുമായി ബന്ധപ്പെട്ട് സി.ബി.െഎ ഡിവൈ.എസ്.പി ദേവേന്ദർ കുമാറിനെയാണ് സി.ബി.െഎ തന്നെ അറസ്റ്റ് ചെയ്തത്.
മാംസ കയറ്റുമതിക്കാരൻ മോയിൻ ഖുൈറശി ഉൾപ്പെട്ട കള്ളപ്പണക്കേസിൽ ഇടനിലക്കാർ വഴി രാകേഷ് അസ്താന രണ്ടു കോടി രൂപ വാങ്ങിയെന്ന കേസുമായി ബന്ധപ്പെട്ടാണ് അറസ്റ്റ്. എന്നാൽ, സി.ബി.െഎ ഡയറക്ടർ അലോക് വർമ രണ്ടു കോടി വാങ്ങിയെന്നാണ് കാബിനറ്റ് സെക്രട്ടറിക്ക് എഴുതിയ കത്തിൽ അസ്താനയുടെ ആേരാപണം. ഇൗ കേസ് കേന്ദ്ര വിജിലൻസ് കമീഷനു മുമ്പാകെയും എത്തിയിട്ടുണ്ട്.
സി.ബി.െഎ മേധാവിയും തൊട്ടുതാഴെയുള്ള അസ്താനയും തമ്മിൽ പൊരിഞ്ഞ അടി നടക്കുന്നതിനിടയിലാണ് പുതിയ അറസ്റ്റ്.അസ്താന, ദേവേന്ദർ കുമാർ എന്നിവർക്കു പുറമെ കോഴയുടെ ഇടനിലക്കാരായ മനോജ് പ്രസാദ്, സോമേഷ് പ്രസാദ് എന്നിവർക്കെതിരെയും സി.ബി.െഎ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.ഇടനിലക്കാർ വഴി അഞ്ചു തവണ കോഴപ്പണം കൈമാറിയിട്ടുണ്ടെന്നാണ് സി.ബി.െഎ പറയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.