കിയവ്: യുദ്ധങ്ങളും സംഘർഷങ്ങളും കുട്ടികൾക്ക് വിനാശകരമാണെന്നും ഇത് സംഘട്ടനത്തിനുള്ള കാലമല്ലെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. യുക്രെയ്ൻ സന്ദർശനത്തിനിടെ, യുദ്ധത്തിൽ കൊല്ലപ്പെട്ട കുട്ടികൾക്ക് ആദരമർപ്പിച്ചുള്ള പ്രദർശനത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കുട്ടികൾ നഷ്ടപ്പെട്ട കുടുംബങ്ങൾക്കൊപ്പമാണ് തന്റെ ഹൃദയമെന്നും വേദന താങ്ങാനുള്ള കരുത്ത് അവർക്കുണ്ടാകട്ടെയെന്നും പ്രാർഥിക്കുന്നു. എല്ലാ രാജ്യങ്ങളിലെയും കുട്ടികൾക്ക് സുരക്ഷിതരായിരിക്കാൻ അവകാശമുണ്ട്.
നമുക്കത് സാധ്യമാക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. യുക്രെയ്ൻ പ്രസിഡന്റ് വൊളോദിമിർ സെലൻസ്കിയുമായി മോദി കൂടിക്കാഴ്ച നടത്തി. യുദ്ധം അവസാനിപ്പിക്കുന്നതുമായി ബന്ധപ്പെട്ടായിരുന്നു പ്രധാനമായും ചർച്ച. റഷ്യയുമായി അടുത്ത ബന്ധമുള്ള ഇന്ത്യക്ക് യുദ്ധം അവസാനിപ്പിക്കുന്നതിന് സ്വാധീനം ചെലുത്താൻ കഴിയുമെന്നാണ് ആഗോള സമൂഹം പ്രതീക്ഷിക്കുന്നത്.
രണ്ടര വർഷം മുമ്പ് തുടങ്ങിയ യുക്രെയ്ൻ യുദ്ധം ഇപ്പോൾ കൂടുതൽ ശക്തമായിട്ടുണ്ട്. രണ്ടുദിവസത്തെ പോളണ്ട് സന്ദർശനത്തിന് ശേഷമാണ് മോദി ട്രെയിൻ മാർഗം യുക്രെയ്നിലെത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.