കർണാടകയിലെ ചാമരാജനഗർ ജില്ലയിൽ ദലിത് യുവതി വെള്ളം കുടിച്ചതിനെ തുടർന്ന് ഗോമൂത്രം ഉപയോഗിച്ച് ജലസംഭരണി വറ്റിച്ച് ശുദ്ധീകരിച്ചു. നവംബർ 18ന് ചാമരാജനഗർ ജില്ലയിലെ ഹെഗ്ഗോതാര ഗ്രാമത്തിലാണ് സംഭവം. ദലിത് യുവതി ഒരു വിവാഹത്തിൽ പങ്കെടുക്കാൻ ഗ്രാമത്തിലെത്തുകയും ലിംഗായത്ത് ബീഡി തെരുവിലെ ടാപ്പിൽ നിന്ന് വെള്ളം കുടിക്കുകയും ചെയ്തിരുന്നു.
സംഭവം വിവാദമായതിനെ തുടർന്ന് ഞായറാഴ്ച ചാമരാജനഗർ സന്ദർശിച്ച ജില്ലാ ഇൻചാർജ് മന്ത്രി വി. സോമണ്ണ ശനിയാഴ്ചയാണ് അധികൃതരിൽ നിന്ന് സംഭവം അറിഞ്ഞതെന്ന് പറഞ്ഞു. സംഭവത്തെക്കുറിച്ച് സാമൂഹ്യക്ഷേമ വകുപ്പിനെയും ജില്ലാ കമ്മീഷണറെയും അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
സംഭവസ്ഥലത്ത് എന്താണ് സംഭവിച്ചതെന്ന് തനിക്കറിയില്ലെന്നും ഉദ്യോഗസ്ഥരിൽ നിന്ന് വിവരങ്ങൾ ശേഖരിച്ച് തുടർനടപടി സ്വീകരിക്കുമെന്നും സോമണ്ണ പറഞ്ഞു. ഇത്തരമൊരു സംഭവം ഉണ്ടായത് നിർഭാഗ്യകരമാണെന്നും ഇതിനെ അപലപിക്കുന്നതായും അദ്ദേഹം അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.