ന്യൂഡൽഹി: രാജ്യസഭയിൽ പാസാക്കിയ ബില്ലുകൾ കാർഷിക മേഖലയിൽ വിപ്ലവം സൃഷ്ടിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്ത്യയിലെ കാർഷികമേഖലക്ക് സാേങ്കതികവും ഘടനാപരവുമായ പരിഷ്കാരങ്ങൾ ആവശ്യമാണ്. മെച്ചപ്പെട്ട വിദ്യ ഉപയോഗിച്ച് കർഷകരുടെ വിളവ് വർധിപ്പിക്കാൻ ഇതുവഴി സാധിക്കുമെന്നും മോദി പറഞ്ഞു. കാർഷിക ബില്ലുകൾ രാജ്യസഭയിൽ പാസാക്കിയതിനെ അഭിനന്ദിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബില്ലുകൾ രാജ്യസഭയിൽ പാസായതോടെ മോദി സർക്കാർ കൊണ്ടുവന്ന കാർഷികമേഖലയിലെ പരിഷ്കാരങ്ങളുടെ നിയമനിർമാണ തടസങ്ങൾ നീങ്ങി. ഇനി രാഷ്ട്രപതി രാംനാഥ് കോവിന്ദിെൻറ സമ്മതം കൂടി ലഭിച്ചാൽ അവ നിയമമാകും.
കർഷകരെ സേവിക്കുകയാണ് കേന്ദ്രസർക്കാറിെൻറ ലക്ഷ്യം. ഭാവി ജനതക്കായി ശക്തമായ കാർഷിക മേഖല കെട്ടിപ്പടുക്കുമെന്ന് മോദി ട്വീറ്റ് ചെയ്തു.
'നമ്മുടെ കാർഷികമേഖലയിലെ കഠിനാധ്വാനികളായ കർഷകരെ സഹായിക്കുന്നതിന് ഏറ്റവും പുതിയ സാങ്കേതിക വിദ്യ ആവശ്യമാണ്. ഈ ബില്ലുകൾ പാസാകുന്നതോടെ ഭാവിയിലെ സാങ്കേതിക വിദ്യ മാറ്റങ്ങളിലേക്ക് എളുപ്പത്തിൽ പ്രവേശിക്കാനാകും. ഇതിലൂടെ ഉൽപാദനം വർധിപ്പിച്ച് മികച്ച നേട്ടം കൈവരിക്കാനാകും. ഇത് സ്വാഗതാർഹമാണ്' -മോദി മറ്റൊരു ട്വീറ്റിൽ കുറിച്ചു.
പതിറ്റാണ്ടുകളായി ഇന്ത്യയിലെ കർഷകർ ഇടനിലക്കാരുടെ ചൂഷണത്തിന് ഇരയാകുന്നു. ബിൽ പാർലമെൻറിൽ പാസായതോടെ ഇത്തരം പ്രതിസന്ധികളിൽനിന്ന് കർഷകർക്ക് മോചനം നേടാനാകും. ഈ ബില്ലിലൂടെ കർഷകർക്ക് തങ്ങളുടെ വരുമാനം ഇരട്ടിയാക്കുന്നതിനും അഭിവൃദ്ധി ഉറപ്പാക്കാനും കാരണമാകുെമന്നും പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.
കാർഷികമേഖലയുമായി ബന്ധപ്പെട്ട് മൂന്ന് ബില്ലുകളാണ് മോദി സർക്കാർ ലോക്സഭയിൽ അവതരിപ്പിച്ചത്. ഇതിൽ രണ്ടു ബില്ലുകൾ രാജ്യസഭയും പാസാക്കി. കാർഷികമേഖലയിലേക്ക് കോർപറേറ്റുകളുടെ കടന്നുവരവിന് വഴിയൊരുക്കുമെന്നും അടിസ്ഥാന താങ്ങുവില ഉൾപ്പെടെ ഇല്ലാതാകുമെന്നും പ്രതിപക്ഷ പാർട്ടികൾ ആരോപിച്ചിരുന്നു. ഹരിയാന, മഹാരാഷ്ട്ര, പഞ്ചാബ് ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ വൻ കർഷക പ്രതിഷേധം അരേങ്ങറുന്നുണ്ട്.
Latest Video:
:
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.