ന്യൂഡല്‍ഹി: കോവിഡ് 19 വൈറസിനെതിരെ പോരാടുന്നതിന് പകരം പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനർജിയും സര്‍ക്കാരും ചേര്‍ന്ന് സംസ്ഥാനത്തെ കൊറോണ വൈറസ് സാഹചര്യങ്ങള്‍ മറച്ചുവെക്കുകയാണെന്ന് കേന്ദ്ര മന്ത്രി മുക്താര്‍ അബ്ബാസ് നഖ്വി. പശ്ചിമബംഗാള്‍ സര്‍ക്കാര്‍ സംസ്ഥാനത്തെ സ്ഥിതിഗതികള്‍ മറച്ചുവെക്കരുത്. വൈറസിനെതിരെ പോരാടുകയാണ് വേണ്ടത്.
ഈ പ്രതിസന്ധി ഘട്ടത്തില്‍ ജനങ്ങളുടെ ജീവന്‍ രക്ഷിക്കുന്നതിനാണ് മുന്‍ഗണന നല്‍കേണ്ടത്. എന്നാൽ, വൈറസിനെതിരെ പേരാടുന്നതിന് പകരം അവര്‍ അതിെൻറ പ്രത്യാഘാതങ്ങൾ മറച്ചുവെക്കുകയാണ് ചെയ്യുന്നത്. ജനങ്ങളുടെ സുരക്ഷയുടെ കാര്യത്തിൽ ജാഗ്രതയില്ലെന്ന കാര്യമാണ് ബംഗാൾ സർക്കാരിെൻറ നിലവിലെ മനോഭാവം പ്രതിഫലിപ്പിക്കുന്നത്- നഖ്വി വാർത്ത ഏജൻസിയോട് പറഞ്ഞു.
ഈ പ്രതിസന്ധി ഘട്ടത്തില്‍ കോണ്‍ഗ്രസ് നേതാക്കള്‍ രാഷ്ട്രീയം കളിക്കരുതെന്ന് അഭ്യര്‍ഥിക്കുകയാണ്. കൊറോണക്കെതിരേ ഒരുമിച്ച് പോരാടേണ്ട സമയമാണ്. എന്നാല്‍, നിങ്ങളുടെ ശ്രമം കേന്ദ്രത്തിനെതിരാണ്. ഇന്ന് മുന്‍ഗണന നല്‍കേണ്ടത് കൊറോണയെ തുരത്താനാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ശക്തമായ നേതൃത്വത്തിൽ രാജ്യത്തെ ഒാരോ പൗരനും കോവിഡ് 19ന് എതിരെ പോരാടുകയാണെന്നും നഖ്വി കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.