ബംഗളൂരു: രാമനഗര കനക്പുരയിൽ യേശുക്രിസ്തുവിെൻറ പ്രതിമ സ്ഥാപിക്കുന്നതിനെതിരെ പ്രതിഷേധവുമായി സംഘ്പരി വാർ സംഘടനകൾ. കനക്പുരയിൽ തിങ്കളാഴ്ച ‘കനകപുര ചലോ’ എന്ന പേരിൽ ഹിന്ദു ജാഗരൺ വേദികെ സംഘടിപ്പിച്ച പ്രതിഷേധ റാലി യിൽ നൂറുകണക്കിന് ആർ.എസ്.എസ്, വി.എച്ച്.പി, ബി.ജെ.പി പ്രവർത്തകരും പെങ്കടുത്തു. രാമനഗര അയ്യപ്പക്ഷേത്ര പരിസരത്ത ുനിന്ന് തഹസിൽദാർ ഒാഫിസിലേക്കാണ് റാലി സംഘടിപ്പിച്ചത്.
ആർ.എസ്.എസ് നേതാവ് കല്ലട്ക്ക പ്രഭാകർ റാലി ഉദ് ഘാടനം ചെയ്തു. കനക്പുര എം.എൽ.എയും കോൺഗ്രസ് നേതാവുമായ ഡി.കെ. ശിവകുമാറിനെ വിമർശിച്ച അദ്ദേഹം, കർണാടകയിലുള്ളത് കോൺഗ്രസ് സർക്കാറല്ലെന്നത് ഒാർമവേണമെന്ന് പറഞ്ഞു. മദർ തെേരസയെ ദൈവമാക്കാനാണ് കോൺഗ്രസ് ആഗ്രഹിക്കുന്നത്. രാജ്യത്തെ ഹിന്ദുക്കളുടെ ഭൂമിയിലാണ് പള്ളികളും ചർച്ചുകളും പണിതിട്ടുള്ളത്. ഹിന്ദുക്കളുടെ ഒൗദാര്യത്തെ ദൗർബല്യമായി കാണരുത്. പണവും ഭൂമിയും നൽകി ആളുകളെ മതംമാറ്റുകയാണ്. ഇത് കൃഷ്ണെൻറ നാടാെണന്നും യേശുക്രിസ്തുവിെൻറയല്ലെന്നും കല്ലട്ക്ക പ്രഭാകർ ഭട്ട് പറഞ്ഞു.
കനകപുര ഹരൊബെലെ ഗ്രാമത്തില്‍ യേശു പ്രതിമ നിര്‍മിക്കാന്‍ ഉദ്ദേശിക്കുന്ന സ്ഥലം മേച്ചില്‍സ്ഥലമാണെന്നും സ്ഥലം അനുവദിച്ചകാര്യം സര്‍ക്കാര്‍ പുനഃപരിശോധിക്കുകയാണെന്നും നേരത്തേ റവന്യൂ മന്ത്രി ആര്‍. അശോക പറഞ്ഞിരുന്നു. പ്രതിമ നിര്‍മിക്കുന്ന ഹരൊബെലെ കപലബെട്ട വികസന ട്രസ്റ്റിന് രാമനഗര ജില്ല ഭരണകൂടം നോട്ടീസ് അയച്ചിട്ടുണ്ട്. പ്രതിമ നിര്‍മിക്കാനുള്ള പത്തേക്കര്‍ സ്ഥലം ശിവകുമാര്‍ ട്രസ്റ്റിന് വാങ്ങിക്കൊടുത്തിരുന്നു. 13 പടികള്‍ ഉള്‍പ്പെടെ 114 അടി ഉയരത്തിലുള്ളതാണ് പ്രതിമ. ഇത് യാഥാര്‍ഥ്യമായാല്‍ ലോകത്തിലെ ഏറ്റവും വലിയ ക്രിസ്തു പ്രതിമകളില്‍ ഒന്നാകും കനകപുരയിലേത്. സംഘ്പരിവാർ സംഘടനകളുടെ പ്രതിഷേധത്തെ തുടർന്ന് രാമനഗരയിൽ വൻ പൊലീസ് സന്നാഹം ഒരുക്കിയിരുന്നു.
നിയമവിരുദ്ധമായി ഒന്നുമില്ലെന്ന് ശിവകുമാര്‍
ബംഗളൂരു: പ്രതിമ നിർമാണവുമായി ബന്ധപ്പെട്ട് നിയമവിരുദ്ധമായി ഒന്നുംനടന്നിട്ടില്ലെന്ന് സ്ഥലം എം.എൽ.എ ഡി.കെ. ശിവകുമാർ. പ്രഭാകര്‍ ഭട്ടിനോ മുഖ്യമന്ത്രിക്കോ ആര്‍ക്കു വേണമെങ്കിലും പ്രതിമ നിര്‍മിക്കുന്ന സ്ഥലംപോയി പരിശോധിക്കാം. മുൻ സര്‍ക്കാറില്‍ താന്‍ സാംസ്‌കാരിക മന്ത്രിയായിരുന്നപ്പോള്‍ ബാലഗംഗാധരനാഥ സ്വാമിയുടെ പ്രതിമ നിര്‍മിക്കാന്‍ പദ്ധതിയിട്ടിരുന്നു. ശിവകുമാരസ്വാമിയുടെ പ്രതിമക്ക് അനുമതി നല്‍കിയിരുന്ന കാര്യവും ശിവകുമാര്‍ പറഞ്ഞു. മാഗഡി താലൂക്കിലെ വീരപുരയിലാണ് ശിവകുമാരസ്വാമിയുടെ പ്രതിമ അനുവദിച്ചത്. ബാലഗംഗാധരെൻറ പ്രതിമ നിര്‍മിക്കുന്നത്. 400 വര്‍ഷത്തോളമായി ക്രിസ്ത്യൻ സമൂഹം ഇവിടെ ജീവിച്ചുവരുന്നുണ്ടെന്നും ശിവകുമാര്‍ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.