തോക്കില്ലാതെ സൈന്യത്തിന്​ കശ്​മീരികളെ സമീപിക്കാനാവുമെന്ന്​​ പ്രതീക്ഷ -കരസേന മേധാവി

ന്യൂഡൽഹി: കശ്​മീരിലെ ജനങ്ങളുമായി നല്ല ബന്ധമാണ്​ ഇന്ത്യൻ സൈന്യം നിലനിർത്തുന്നതെന്ന്​ കരസേനാ മേധാവി ബിപിൻ റാവ ത്ത്​. തോക്കുകളില്ലാതെ വൈകാതെ തന്നെ കശ്​മീരി ജനതയെ സൈന്യത്തിന്​ സമീപിക്കാനാവുമെന്നാണ്​​ പ്രതീക്ഷയെന്നും ബ ിപിൻ റാവത്ത്​ പറഞ്ഞു.

നിയ​ന്ത്രണരേഖക്ക്​ സമീപമുള്ള പാകിസ്​താൻെറ ​സൈനിക നീക്കത്തിൽ ആശങ്കയില്ല. എല്ലാവരും മുൻകരുതലുകളെടുക്കും. അതാണ്​ പാകിസ്​താൻെറ ഭാഗത്ത്​ നിന്നും ഉണ്ടായത്​. ഇക്കാര്യത്തിൽ ഇന്ത്യക്ക്​ ആശ​ങ്കപ്പെടേണ്ട കാര്യമില്ലെന്നും ബിപിൻ റാവത്ത്​ വ്യക്​തമാക്കി.

വടക്കൻ-തെക്കൻ കശ്​മീർ സന്ദർശിച്ച്​ സുരക്ഷ വിലയിരുത്തിയതിന്​ ശേഷമായിരുന്നു ബിപിൻ റാവത്തിൻെറ പ്രതികരണം. കശ്​മീരിലെ ജനങ്ങൾക്ക്​ സുരക്ഷയൊരുക്കുന്ന സൈന്യത്തിന്​ അദ്ദേഹം അഭിനന്ദനം അറിയിക്കുകയും ചെയ്​തു.

Tags:    
News Summary - we will again meet Kashmiris without guns, says Army Chief General Bipin Rawat-India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.