ന്യൂഡൽഹി: കേന്ദ്രമന്ത്രിസ്ഥാനം രാജിവെക്കുമെങ്കിലും എൻ.ഡി.എ മുന്നണിയിൽ തുടരുമെന്ന് ടി.ഡി.പി നേതാവും ശാസ്ത്ര സാേങ്കതിക സഹമന്ത്രിയുമായ വൈ.എസ്. ചൗധരി. മന്ത്രിസ്ഥാനം രാജിവെച്ച തീരുമാനം നല്ല നീക്കമാണെന്ന് കരുതുന്നില്ല. എന്നാൽ, ചില നിർബന്ധിത സാഹചര്യങ്ങളെ തുടർന്നാണ് കടുത്ത തീരുമാനം എടുക്കേണ്ടി വന്നത്. എൻ.ഡി.എയിൽ തുടരുമെന്ന് പാർട്ടി പ്രസിഡൻറ് ചന്ദ്രബാബു നായിഡു വ്യക്തമാക്കിയിട്ടുണ്ട്. രാവിലെ പ്രധാനമന്ത്രിയെ കണ്ട് രാജിക്കാര്യം അറിയിക്കുമെന്നും ചൗധരി പറഞ്ഞു.
കഴിഞ്ഞ ദിവസമാണ് ടി.ഡി.പിയുടെ മന്ത്രിമാർ കേന്ദ്രമന്ത്രിസഭയിൽ നിന്ന് രാജിവെക്കുകയാണെന്ന വിവരം പാർട്ടി അധ്യക്ഷൻ ചന്ദ്രബാബു നായിഡു അറിയിച്ചത്. ആന്ധ്ര സംസ്ഥാനത്തിന് പ്രത്യേക പദവി നൽകാത്ത കേന്ദ്രസർക്കാർ നടപടിയിൽ പ്രതിഷേധിച്ചായിരുന്നു രാജി. സംസ്ഥാനത്തിനായി പ്രത്യേക പാക്കേജ് നൽകാമെന്ന് ധനമന്ത്രി അരുൺ ജെയ്റ്റ്ലി അറിയിച്ചുവെങ്കിലും ടി.ഡി.പി വഴങ്ങിയില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.