രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും ഹാഥറസിൽ കൊല്ലപ്പെട്ട പെൺകുട്ടിയുടെ കുടുംബാംഗങ്ങളുമായി സംസാരിക്കുന്നു

ഹാഥറസ്: നീതി ലഭിക്കും വരെ പോരാട്ടം തുടരും -പ്രിയങ്ക

ലഖ്നോ: ഹാഥറസിൽ കൂട്ടബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട പെൺകുട്ടിയെ അവസാനമായി ഒരു നോക്ക് കാണാൻ പോലും കുടുംബാംഗങ്ങളെ അനുവദിച്ചില്ലെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി. ഹാഥറസിലെ പെൺകുട്ടിയുടെ വീട്ടിലെത്തിയ പ്രിയങ്ക കുടുംബാംഗങ്ങളെ കണ്ട് ആശ്വസിപ്പിച്ചു. നീതി ലഭിക്കും വരെ പോരാടുമെന്നും പ്രിയങ്ക പറഞ്ഞു. സഹോദരൻ രാഹുൽ ഗാന്ധിയും പ്രിയങ്കക്കൊപ്പമുണ്ടായിരുന്നു.

പെൺകുട്ടിയുടെ കൊലപാതകത്തിലും പൊലീസുകാർ മൃതദേഹം കുടുംബാംഗങ്ങളെ കാണിക്കാതെ കത്തിച്ചുകളഞ്ഞതിലും യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനുള്ള ഉത്തരവാദിത്തം അദ്ദേഹം മനസിലാക്കണമെന്നും പ്രിയങ്ക പറഞ്ഞു. 

ബലാത്സംഗക്കൊലപാതകത്തിൽ ജുഡീഷ്യൽ അന്വേഷണം വേണം. കുടുംബത്തെ ഭീഷണിപ്പെടുത്തിയ ജില്ല മജിസ്ട്രേറ്റിനെതിരെ നടപടി വേണം. കുടുംബത്തിന് ആവശ്യമായ സുരക്ഷ നൽകണമെന്നും പ്രിയങ്ക ആവശ്യപ്പെട്ടു.

കനത്ത സുരക്ഷാവലയത്തിലാണ് രാഹുലും പ്രിയങ്കയും പെൺകുട്ടിയുടെ വീട്ടിലേക്കെത്തിയത്​. കോൺഗ്രസ്​ നേതാക്കളായ അധീർ രഞ്​ജൻ ചൗധരി, കെ.സി. വേണുഗോപാൽ, രൺദീപ്​ സിങ്​ സുർജേവാല എന്നിവരും കൂടെയുണ്ടായിരുന്നു. 

വീടിനകത്തേക്ക്​ കയറി കുടുംബാംഗങ്ങളുമായി കോൺഗ്രസ്​ നേതാക്കൾ വിവരങ്ങൾ ചോദിച്ചറിഞ്ഞു. പെൺക​​ുട്ടിയുടെ വീട്​ സന്ദർശിക്ക​ാൻ പുറപ്പെട്ട കോൺഗ്രസ്​ നേതാക്കളെ ഡൽഹി-യു.പി അതിർത്തിയിൽ ​പൊലീസ്​ തടഞ്ഞതിനെ തുടർന്ന്​ സംഘർഷമുണ്ടായിരുന്നു. പ്രതിഷേധങ്ങൾക്കൊടുവിൽ അഞ്ചുപേർക്ക്​ ഹാഥറസിലേക്ക്​ പോകാൻ അനുമതി നൽകുകയായിരുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.