യുവതിയെ പീഡിപ്പിച്ചെന്ന പരാതിയിൽ ബംഗളൂരുവിൽ വെബ് ടാക്സി ഡ്രൈവർ അറസ്​റ്റിൽ

ബംഗളൂരു: യാത്രക്കാരിയായ യുവതിയെ പീഡിപ്പിച്ചെന്ന പരാതിയിൽ ബംഗളൂരുവിൽ ഒാൺലൈൻ വെബ് ടാക്സി ഡ്രൈവർ അറസ്​റ്റിൽ. ആന്ധ്രാ പ്രദേശ് സ്വദേശിയായ ബംഗളൂരുവിലെ കെ.ആർ.പുരം ആവലഹള്ളിയിൽ താമസിക്കുന്ന ദേവരാജുലുവിനെയാണ് ജീവൻഭീമ നഗർ പൊലീസ് അറസ്​റ്റ് ചെയ്തത്.

ബുധനാഴ്ച പുലർച്ചെ രണ്ടോടെ ബംഗളൂരുവിലെ ജീവൻ ഭീമ നഗറിലെ മുരുഗേഷ് പാളയയിലാണ് സംഭവം. യുവതിയുടെ പരാതി ലഭിച്ചതിെൻറ അടിസ്ഥാനത്തിൽ മൂന്നു പൊലീസ് സംഘത്തെ അന്വേഷണത്തിനായി നിയോഗിക്കുകയായിരുന്നുവെന്നും തുടർന്നാണ് വെബ് ടാക്സി ഡ്രൈവറെ അറസ്​റ്റ് ചെയ്തെന്നും ഡി.സി.പി (ബംഗളൂരു ഈസ്​റ്റ്) എസ്.ഡി. ശരനപ്പ പറഞ്ഞു.

രണ്ടു വർഷമായി ബംഗളൂരുവിൽ ഒാൺലൈൻ ടാക്സി ഡ്രൈവറാണ് ദേവരാജുലു. മുരുഗേഷ് പാളയയിൽ താമസിക്കുന്ന ഇതര സംസ്ഥാനക്കാരിയായ യുവതി നഗരത്തിലെ ഹോട്ടലിലാണ് ജോലി ചെയ്യുന്നത്. സുഹൃത്തിെൻറ എച്ച്.എസ്.ആർ ലേഒൗട്ടിലെ വീട്ടിൽനിന്നും പാർട്ടി കഴിഞ്ഞ് പുലർച്ചെ രണ്ടുമണിക്കുശേഷമാണ് യുവതി മുരുഗേഷ് പാളയയിലേക്ക് പോകുന്നതിനായി ഒാൺലൈൻ വെബ് ടാക്സി ബുക്ക് െചയ്തത്. ടാക്സിയിൽ മുരുഗേഷ് പാളയയിലെ യുവതിയുടെ വസതിക്ക് മുന്നിലെത്തിയപ്പോഴാണ് ഡ്രൈവർ പീഡിപ്പിച്ചതെന്നാണ് യുവതി പരാതിയിൽ പറയുന്നത്.

പുലർച്ചെ 3.30നും നാലിനും ഇടയിലാണ് സംഭവമെന്നാണ് യുവതിയുടെ പരാതിയിലുള്ളതെന്നും പീഡന ശ്രമത്തിന് കേസെടുത്തിട്ടുണ്ടെന്നും കൂടുതല് അന്വേഷണം നടക്കുകയാണെന്നും പൊലീസ് അറിയിച്ചു. യുവതിയെ ശിവാജി നഗറിലെ ബൗറിങ് ആശുപത്രിയിലെത്തിച്ച് മെഡിക്കൽ പരിശോധനക്ക് വിധേയമാക്കി.

അതേസമയം, പരാതിക്കാരിയായ യുവതിയും ഡ്രൈവറും തമ്മിൽ വാക്കുതർക്കമുണ്ടായെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം. യുവതിയെ പീഡിപ്പിച്ചിട്ടില്ലെന്നാണ് ഡ്രൈവർ ദേവരാജുലുവിെൻറ മൊഴി. മദ്യലഹരിയിലായിരുന്ന യുവതി സ്ഥലം എത്തിയിട്ടും ഇറങ്ങിയില്ല. തുടർന്ന് ഇറങ്ങാൻ സഹായിക്കുകയായിരുന്നുവെന്നും ദേവരാജുലു പൊലീസിനോ്ട പറഞ്ഞു.

സംഭവം നടക്കുമ്പോൾ യുവതി ബഹളം വെച്ചിട്ടും ആരും അറിഞ്ഞില്ലെന്നതും യാത്ര അവസാനിച്ചശേഷം തുക നൽകുന്നതുമായി ബന്ധപ്പെട്ടാണോ ഇരുവരും തമ്മിൽ തർക്കമുണ്ടായതെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. സംഭവ സ്ഥലത്തെ സി.സി.ടി.വി ദൃശ്യങ്ങൾ ഉൾപ്പെടെ പൊലീസ് പരിശോധിക്കുന്നുണ്ട്. സംഭവം നടന്ന സമയത്ത് 20 മിനുട്ടോളം ടാക്സി ഒറ്റപ്പെട്ട സ്ഥലത്ത് നിർത്തിയിട്ടിരിക്കുന്നതിെൻറ ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിട്ടുണ്ട്.

Tags:    
News Summary - Web taxi driver arrested in Bangalore for molesting woman

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.