ചെന്നൈ: തമിഴ്നാട്ടിൽ ഡി.എം.കെയുടെ നേതൃത്വത്തിലുള്ള മതേതര പുരോഗമന മുന്നണിയെ വെ ൽഫെയർ പാർട്ടി ഒാഫ് ഇന്ത്യ പിന്തുണക്കും. വെൽെഫയർ പാർട്ടി തമിഴ്നാട് അധ്യക്ഷൻ എസ് .എൻ. സിക്കന്ദറിെൻറ നേതൃത്വത്തിലുള്ള ഭാരവാഹികൾ ഡി.എം.കെ ആസ്ഥാനമായ അണ്ണാ അറിവാ ലയത്തിലെത്തി എം.കെ. സ്റ്റാലിനെ സന്ദർശിച്ചു.
പുതുച്ചേരി ഉൾപ്പെടെ 40 ലോക്സഭ മണ്ഡലങ്ങളിലും ഡി.എം.കെ മുന്നണിയെ നിരുപാധികം പിന്തുണക്കുമെന്ന് വെൽെഫയർ പാർട്ടി നേതാക്കൾ സ്റ്റാലിന് ഉറപ്പുനൽകി.
ജമ്മു-കശ്മീരിൽ കോൺഗ്രസ് –എൻ.സി ധാരണ
ന്യൂഡൽഹി: ലോക്സഭ തെരഞ്ഞെടുപ്പിന് ജമ്മു-കശ്മീരിൽ കോൺഗ്രസും നാഷനൽ കോൺഫറൻസും ധാരണയിലെത്തി. ആറു സീറ്റുകളുള്ള സംസ്ഥാനത്ത് മൂന്നു സീറ്റുകളിലാണ് പ്രാഥമിക ധാരണയായത്. കോൺഗ്രസ് നേതാവ് ഗുലാംനബി ആസാദും നാഷനൽ കോൺഫറൻസ് ചെയർമാൻ ഫാറൂഖ് അബ്ദുല്ലയുമാണ് ചർച്ചകൾക്ക് നേതൃത്വം നൽകിയത്.
ധാരണപ്രകാരം ജമ്മു, ഉധംപുർ സീറ്റുകളിൽ കോൺഗ്രസ് മത്സരിക്കും; ശ്രീനഗറിൽ നാഷനൽ കോൺഫറൻസും. അനന്ത്നാഗിലും ബാരാമുല്ലയിലും ലഡാക്കിലും ഇരുകക്ഷികളും സൗഹൃദമത്സരത്തിനാണ് ഒരുങ്ങുന്നത്. ശ്രീനഗറിൽ മത്സരിക്കുന്ന ഫാറൂഖ് അബ്ദുല്ലക്കുവേണ്ടി മുതിർന്ന കോൺഗ്രസ് നേതാക്കൾ പ്രചാരണത്തിനെത്തും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.