കൊൽക്കത്ത: പശ്ചിമബംഗാൾ ഉപതെരഞ്ഞടുപ്പിൽ സൈറ ഷാ ഹലീമിനെ സ്ഥാനാർഥിയാക്കി സി.പി.ഐ(എം). ബാൽഗുഞ്ച് മണ്ഡലത്തിൽ നിന്നാവും അവർ മത്സരിക്കുക. ബുധനാഴ്ചയാണ് സി.പി.എം ഇക്കാര്യം അറിയിച്ചത്. ബോളിവുഡ് നടൻ നസറുദ്ദീൻ ഷായുടെ മരുമകളാണ് സൈറ.
തൃണമൂൽ കോൺഗ്രസ് സ്ഥാനാർഥി ബാബുൽ സുപ്രിയോടാണ് സൈറയുടെ പോരാട്ടം. 2011ൽ സൈറയുടെ ഭർത്താവ് ഡോ.ഫുവദ് ഹലിം ബാൽഗുഞ്ച് സീറ്റിൽ നിന്നും മത്സരിച്ചിരുന്നു. എം.എൽ.എയായ സുബ്രത മുഖർജിയുടെ നിര്യാണത്തെ തുടർന്ന് കഴിഞ്ഞ ഒരു വർഷമായി ബാൽഗുഞ്ച് സീറ്റ് ഒഴിഞ്ഞുകിടക്കുകയാണ്.
അസനോൾ ലോക്സഭ സീറ്റിൽ നിന്നും പാർഥ മുഖർജിയേയും സി.പി.എം മത്സരിപ്പിക്കും. തൃണമൂൽ കോൺഗ്രസ് സ്ഥാനാർഥി ശത്രുഘ്നൻ സിൻഹയോടാണ് പാർഥയുടെ പോരാട്ടം. അസനോളിലെ നിർണായക പോരാട്ടത്തിനായി മുൻ ബി.ജെ.പി-കോൺഗ്രസ് നേതാവായ ശത്രുഘ്നൻ സിൻഹയെ മമത തെരഞ്ഞെടുക്കുകയായിരുന്നു. ഏപ്രിൽ 12നാണ് പശ്ചിമബംഗാൾ ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് നടക്കുന്നത്. ഏപ്രിൽ 16നാണ് വോട്ടെണ്ണൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.