കൊൽക്കത്ത: ബംഗാൾ തലസ്ഥാനത്തെ റോഡ്ഷോക്ക് ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷാ അന്യസംസ്ഥാനങ്ങളില്‍നിന്നുള്ള പ്രവര ്‍ത്തകരെ കൊണ്ടുവന്നുവെന്ന മമത ബാനര്‍ജിയുടെ ആരോപണം ശരിവെച്ച് സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയു ം. ചൊവ്വാഴ്ചത്തെ റോഡ്ഷോക്ക് ബി.ജെ.പി പുറത്തുനിന്ന് ആ ളെ കൊണ്ടുവന്നുവെന്ന് തൃണമൂല്‍ അവകാശപ്പെട്ടിരുന്നുവെന്ന് യെച്ചൂരി പറഞ്ഞു.
റാലിക്കിടയില്‍ ടെലിവിഷന്‍ ചാനലുകളോട് സംസാരിച്ചവര്‍ക്കൊന്നും ബംഗാളി അറിയില്ല. ഒരാള്‍ പോലും ബംഗാളി സംസാരിക്കുന്നുമില്ല. അവരൊന്നും ബംഗാളില്‍നിന്നുള്ളവരല്ല എന്നത് ഇതില്‍നിന്ന് വ്യക്തമാണ്. താന്‍ സംസാരിക്കുന്ന ബംഗാളി പോലും അമിത് ഷായുടെ റാലിയിലുള്ളവര്‍ക്ക് സംസാരിക്കാനായില്ലെന്ന്, തെലുഗ് ഭാഷക്കാരനായ യെച്ചൂരി പരിഹസിച്ചു. അതേസമയം, തങ്ങള്‍ രണ്ടു പതിറ്റാണ്ടായി നടത്തിവന്നിരുന്ന വിദ്യാസാഗര്‍ മേള നിര്‍ത്തലാക്കിയത് തൃണമുല്‍ സര്‍ക്കാറാണെന്ന് യെച്ചൂരി ആരോപിച്ചു.
സി.പി.എം നേതാക്കളായ പ്രകാശ് കാരാട്ട്, ബിമന്‍ ബസു എന്നിവര്‍ക്കൊപ്പം ബി.ജെ.പി അതിക്രമത്തിനെതിരെ വിദ്യാസാഗര്‍ കോളജിലേക്ക് സി.പി.എം നടത്തിയ വന്‍ പ്രതിഷേധ മാര്‍ച്ചിലും സീതാറാം യെച്ചൂരി പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.