അൺലോക്കിനിടെ ലോക്​ഡൗൺ നീട്ടി ബംഗാളും മിസോറാമും

ന്യൂഡൽഹി: രാജ്യം ലോക്​ഡൗണിൽ ഇളവുകൾ വരുത്തുന്ന വേളയിൽ വീണ്ടും അടച്ചിടൽ പ്രഖ്യാപിച്ച്​​ രണ്ട്​ സംസ്​ഥാനങ്ങൾ. പശ്ചിമ ബംഗാളിൽ ജൂൺ 30 വരെ ലോക്​ഡൗൺ നീട്ടുന്നതായി മുഖ്യമന്ത്രി മമത ബാനർജി തിങ്കളാഴ്​ച പ്രഖ്യാപിച്ചു. മിസോറാം ആണ്​ ലോക്​ഡൗൺ നീട്ടിയ മറ്റൊരു സംസ്​ഥാനം. ഇതോടൊപ്പം വടക്കുകിഴക്കൻ സംസ്​ഥാനങ്ങളിലെ ക്വാറൻറീൻ കാലയളവ്​ 14ൽ നിന്നും 21 ദിവസമായിരിക്കുമെന്നും, ഒഴിച്ചുകൂടാൻ സാധിക്കാത്ത സന്ദർഭങ്ങളിൽ മാത്രമാകും ഹോം ക്വാറൻറീൻ അനുവദിക്കുകയെന്ന്​ മിസോറാം മുഖ്യമന്ത്രി സോറാംതങ്ക ട്വീറ്റ്​ ചെയ്​തു. 

ഈ മാസം തുടങ്ങും മുമ്പ്​ തന്നെ ഇളവുകളോടെ ബംഗാളിൽ ലോക്​ഡൗൺ ജൂൺ 15 വരെ നീട്ടിയിരുന്നു. ദിവസം ചെല്ലും തോറും ബംഗാളിൽ കോവിഡ്​ ബാധിതരുടെ എണ്ണം കുത്തനെ കൂടുകയാണ്​. 24 മണിക്കൂറിനിടെ റിപ്പോർട്ട്​ ചെയ്​തത്​ 449 കേസുകളാണ്​. ഇതോടെ സംസ്​ഥാനത്തെ കോവിഡ്​ ബാധിതരുടെ എണ്ണം 8187 ആയി.  

ഇളവുകളുടെ ഒന്നാം ഘട്ടത്തിൽ രണ്ട്​ മാസങ്ങൾക്ക്​ ശേഷം സംസ്​ഥാനത്തെ ഹോട്ടലുകളും മാളുകളും തിങ്കളാഴ്​ച തുറന്നു പ്രവർത്തിച്ചു. ജൂൺ ഒന്ന്​ മുതൽ തന്നെ സംസ്​ഥാനത്തെ ആരാധനാലയങ്ങൾ തുറന്നിരുന്നു. ചണം, തേയില, നിർമാണ മേഖലകളും ​ പ്രവർത്തനമാരംഭിച്ചു.  

തുടർച്ചയായ അഞ്ചാം ദിവസം​ ഇന്ത്യയിൽ കോവിഡ്​ കേസുകൾ 9000 കടന്നു​. ഇതോടെ രാജ്യത്ത്​ കോവിഡ്​ ബാധിതരുടെ എണ്ണം 2.56 ലക്ഷം കവിഞ്ഞു. ഇതിൽ 1.2 ലക്ഷം ആളുകൾക്ക്​​ രോഗംഭേദമായി​. 7135 ആളുകളാണ്​ രാജ്യത്ത്​ ഇതുവരെ കോവിഡ്​ ബാധിച്ച്​ മരിച്ചത്​.

Tags:    
News Summary - West Bengal, mizoram governments extends lockdown-india

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.