അൺലോക്കിനിടെ ലോക്ഡൗൺ നീട്ടി ബംഗാളും മിസോറാമും
text_fieldsന്യൂഡൽഹി: രാജ്യം ലോക്ഡൗണിൽ ഇളവുകൾ വരുത്തുന്ന വേളയിൽ വീണ്ടും അടച്ചിടൽ പ്രഖ്യാപിച്ച് രണ്ട് സംസ്ഥാനങ്ങൾ. പശ്ചിമ ബംഗാളിൽ ജൂൺ 30 വരെ ലോക്ഡൗൺ നീട്ടുന്നതായി മുഖ്യമന്ത്രി മമത ബാനർജി തിങ്കളാഴ്ച പ്രഖ്യാപിച്ചു. മിസോറാം ആണ് ലോക്ഡൗൺ നീട്ടിയ മറ്റൊരു സംസ്ഥാനം. ഇതോടൊപ്പം വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ ക്വാറൻറീൻ കാലയളവ് 14ൽ നിന്നും 21 ദിവസമായിരിക്കുമെന്നും, ഒഴിച്ചുകൂടാൻ സാധിക്കാത്ത സന്ദർഭങ്ങളിൽ മാത്രമാകും ഹോം ക്വാറൻറീൻ അനുവദിക്കുകയെന്ന് മിസോറാം മുഖ്യമന്ത്രി സോറാംതങ്ക ട്വീറ്റ് ചെയ്തു.
Total Lockdown for 2 weeks starting midnight tonight!
— Zoramthanga (@ZoramthangaCM) June 8, 2020
Quarantine period : 21 days
Updated guidelines to follow soon...#Mizoram#MizoramagainstCovid19
ഈ മാസം തുടങ്ങും മുമ്പ് തന്നെ ഇളവുകളോടെ ബംഗാളിൽ ലോക്ഡൗൺ ജൂൺ 15 വരെ നീട്ടിയിരുന്നു. ദിവസം ചെല്ലും തോറും ബംഗാളിൽ കോവിഡ് ബാധിതരുടെ എണ്ണം കുത്തനെ കൂടുകയാണ്. 24 മണിക്കൂറിനിടെ റിപ്പോർട്ട് ചെയ്തത് 449 കേസുകളാണ്. ഇതോടെ സംസ്ഥാനത്തെ കോവിഡ് ബാധിതരുടെ എണ്ണം 8187 ആയി.
ഇളവുകളുടെ ഒന്നാം ഘട്ടത്തിൽ രണ്ട് മാസങ്ങൾക്ക് ശേഷം സംസ്ഥാനത്തെ ഹോട്ടലുകളും മാളുകളും തിങ്കളാഴ്ച തുറന്നു പ്രവർത്തിച്ചു. ജൂൺ ഒന്ന് മുതൽ തന്നെ സംസ്ഥാനത്തെ ആരാധനാലയങ്ങൾ തുറന്നിരുന്നു. ചണം, തേയില, നിർമാണ മേഖലകളും പ്രവർത്തനമാരംഭിച്ചു.
തുടർച്ചയായ അഞ്ചാം ദിവസം ഇന്ത്യയിൽ കോവിഡ് കേസുകൾ 9000 കടന്നു. ഇതോടെ രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 2.56 ലക്ഷം കവിഞ്ഞു. ഇതിൽ 1.2 ലക്ഷം ആളുകൾക്ക് രോഗംഭേദമായി. 7135 ആളുകളാണ് രാജ്യത്ത് ഇതുവരെ കോവിഡ് ബാധിച്ച് മരിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.