ഗുഡ്സ് ട്രെയിനിന്റെ ലോക്കോ പൈലറ്റ് സിഗ്നൽ അവഗണിച്ചതാണ് പശ്ചിമബംഗാൾ ട്രെയിൻ അപകടത്തിന് കാരണമെന്ന് റെയിൽവേ

ന്യൂഡൽഹി: പശ്ചിമബംഗാളിൽ കാഞ്ചൻജംഗ എക്സ്പ്രസും ഗുഡ്സ് ട്രെയിനും തമ്മിൽ കൂട്ടിയിടിച്ചുണ്ടായ അപകടത്തിന് കാരണം ഗുഡ്സിന്റെ ലോക്കോ പൈലറ്റ് സിഗ്നൽ അവഗണിച്ചതാണെന്ന് റെയിൽവേ. ലോക്കോ പൈലറ്റിന്റെ ഭാഗത്ത് നിന്നുണ്ടായ പിഴവാണ് അപകടത്തിന് കാരണമെന്നും റെയിൽവേ ബോർഡ് സി.ഇ.ഒ ജയ വർമ്മ സിൻഹ അറിയിച്ചു.

അപകടത്തിൽ ഗുഡ്സ് ട്രെയിനിന്റെ ലോക്കോ പൈലറ്റും കാഞ്ചൻജംഗ എക്സ്പ്രസിന്റെ ഗാർഡിന് ജീവൻ നഷ്ടമായി. 15ഓളം യാത്രക്കാരാണ് അപകടത്തിൽ കൊല്ലപ്പെട്ടത്. അപകടത്തിൽ പരിക്കേറ്റവരെ മെഡിൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണെന്നും റെയിൽവേ ബോർഡ് സി.ഇ.ഒ അറിയിച്ചു.

സീൽഡയിലേക്ക് പോകുകയായിരുന്ന കാഞ്ചൻജംഗ എക്‌സ്പ്രസ് തിങ്കളാഴ്ച രാവിലെ ന്യൂ ജൽപായ്ഗുരിക്ക് സമീപം ചരക്ക് ട്രെയിനുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. സംഭവത്തിൽ 15 പേർ കൊല്ലപ്പെടുകയും 60ഓളം പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. മരിച്ചവരുടെ കുടുംബത്തിന് കേന്ദ്ര സർക്കാർ രണ്ട് ലക്ഷം രൂപ വീതവും പരിക്കേറ്റവർക്ക് 50,000 രൂപ വീതവും സഹായധനം പ്രഖ്യാപിച്ചു.

"ഡാർജിലിങ് ജില്ലയിലെ ഫാൻസിഡെവാ പ്രദേശത്ത് നടന്ന ദാരുണമായ ട്രെയിൻ അപകടത്തെക്കുറിച്ച് അറിഞ്ഞപ്പോൾ ഞെട്ടി. കൂടുതല്‍ വിശദാംശങ്ങള്‍ക്കായി കാത്തിരിക്കുകയാണ്. ഡി.എം, എസ്.പി, ഡോക്ടർമാർ, ആംബുലൻസുകൾ, ദുരന്തനിവാരണ സംഘങ്ങൾ എന്നിവരെ രക്ഷാപ്രവർത്തനത്തിനായി സ്ഥലത്ത് എത്തിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി മമത ബാനർജി അറിയിച്ചു. സംസ്ഥാന സർക്കാറും മരിച്ചവർക്ക് രണ്ട് ലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ചിട്ടുണ്ട്.

Tags:    
News Summary - West Bengal train accident: Railway official says loco pilot disregarded signal

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.