ഉത്തരേന്ത്യയിൽ ഉഷ്ണമേഖലാ കൊടുങ്കാറ്റ്; കേരളത്തിൽ അഞ്ചു ദിവസം കനത്ത മഴക്ക് സാധ്യത

ന്യൂഡൽഹി : ഹിമാലയൻ മേഖലയിലും അതിനോട് ചേർന്നുള്ള സമതലപ്രദേശങ്ങളിലും വെള്ളിയാഴ്ച മുതൽ ഉഷ്ണമേഖലാ കൊടുങ്കാറ്റ് അനുഭവപ്പെടാനുള്ള സാധ്യതയുണ്ടെന്ന് ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് അറിയിച്ചു. അടുത്ത അഞ്ച് ദിവസങ്ങളിൽ തമിഴ്‌നാട് , പുതുച്ചേരി, കേരളം ഭാഗങ്ങളിൽ കനത്ത മഴ പ്രതീക്ഷിക്കാമെന്നും കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. തമിഴ്‌നാട്ടിലും സമീപപ്രദേശങ്ങളിലും ചുഴലിക്കാറ്റിന് സാധ്യതയുണ്ടെന്നും വടക്കൻ കർണാടകയിലേക്കെത്തുമ്പോൾ ഇതിന്‍റെ വേഗത കുറയുമെന്നും ഐ.എം.ഡി പറഞ്ഞു.

ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലും വ്യാപകമഴക്കും സാധ്യതയുണ്ട്.

ജമ്മു, ലഡാക്ക്, കാശ്മീർ, ഗിൽജിത്-ബാൾട്ടിസ്ഥാൻ, മുസാഫറാബാദ്, ഹിമാചൽ പ്രദേശ് എന്നിവിടങ്ങളിൽ ഈയാഴ്ച വ്യാപകമായ മഴക്കും മഞ്ഞുവീഴ്ചക്കും സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു. 

Tags:    
News Summary - Western disturbance to impact weather in north India

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.