മുംബൈ: എൻ.സി.ബിക്കെതിരെ വിമർശനവുമായി മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ. മുദ്ര പോർട്ടിൽ നിന്നും 3000 കിലോ ഗ്രാം മയക്കുമരുന്ന് പിടിച്ച കേസ് എന്തായെന്ന് ഉദ്ധവ് താക്കറെ ചോദിച്ചു. ശിവസേനയുടെ വാർഷിക ദസ്റ റാലിയിൽ പങ്കെടുത്ത് സംസാരിക്കുേമ്പാഴാണ് മഹാരാഷ്ട്ര മുഖ്യമന്ത്രിയുടെ പരാമർശം. എൻ.സി.ബി പ്രശസ്തിക്ക് വേണ്ടി സെലിബ്രേറ്റികളുടെ പിറകെ പോവുകയാണ്. അവർ സെലിബ്രേറ്റികളെ അറസ്റ്റ് ചെയ്ത് ചിത്രങ്ങളെടുത്ത് പ്രശസ്തിയുണ്ടാക്കുന്നുവെന്ന് ഉദ്ധവ് താക്കറെ പറഞ്ഞു. മയക്കുമരുന്ന് കേസിൽ ആര്യൻ ഖാനെ അറസ്റ്റ് ചെയ്തതുമായി ബന്ധപ്പെട്ടായിരുന്നു അദ്ദേഹത്തിെൻറ പ്രതികരണം. മഹാരാഷ്ട്ര നാർക്കോട്ടിക്സിെൻറ ഹബ്ബാണെന്ന് വരുത്തി തീർക്കാനാണ് എൻ.സി.ബി ശ്രമം. മുദ്ര പോർട്ടിൽ നിന്ന് കോടികളുടെ മയക്കുമരുന്ന് പിടിച്ച കേസ് എന്തായി. നിങ്ങൾ കുറഞ്ഞ അളവിലുള്ള കഞ്ചാവ് പിടിക്കുേമ്പാൾ മഹാരാഷ്ട്ര പൊലീസ് 150 കോടിയുടെ മയക്കുമരുന്നാണ് റെയ്ഡ് ചെയ്ത് പിടിച്ചതെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തെ ബഹുഭൂരിപക്ഷം വരുന്ന ചെറുപ്പക്കാർക്കും തൊഴിലില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മഹാരാഷ്ട്രയെ മോശം സംസ്ഥാനമാക്കി ചിത്രീകരിക്കാനാണ് ബി.ജെ.പി ശ്രമം. പ്രണയാഭ്യർഥന നിരസിച്ച പെൺകുട്ടിയുടെ മുഖത്ത് ആസിഡൊഴിക്കുന്നതിന് സമമാണിതെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.