ന്യൂഡൽഹി: കോർപറേറ്റ് കമ്പനിയായ അരബിന്ദോ ഫാർമക്ക് ഡൽഹി മദ്യനയവുമായി ​പ്രത്യക്ഷത്തിൽ ബന്ധമൊന്നുമില്ലെങ്കിലും കഴിഞ്ഞ ദിവസം പുറത്തുവന്ന ഇലക്ടറൽ ബോണ്ട് വിവരങ്ങൾ കൗതുകകരമായ ചില കണ്ണികളിലേക്ക് വിരൽചൂണ്ടുന്നു.

ഡൽഹി മദ്യനയ കേസിൽ ബി.ആർ.എസ് നേതാവും മുൻ തെലങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖര റാവുവിന്റെ മകളുമായ കെ. കവിത അറസ്റ്റിലാണ്. കവിതക്ക് ബന്ധമുള്ള കമ്പനിയായ അരബിന്ദോ ഫാർമയുടെ ഡയറക്ടറായ പി. ശരത് ചന്ദ്ര റെഡ്ഡി കേസിൽ നേരത്തെ അറസ്റ്റിലായിരുന്നു. ശരത് ചന്ദ്ര റെഡ്ഡി അറസ്റ്റിലായതിന്റെ അഞ്ചാം ദിവസം, 2022 നവംബർ 15ന് അഞ്ചുകോടി രൂപയുടെ ഇലക്ടറൽ ബോണ്ട് അരബിന്ദോ ഫാർമ വാങ്ങി. ഒരാഴ്ചക്കകം ബി.ജെ.പി ഇത് പണമാക്കി മാറ്റി.

ആകെ 52 കോടിയുടെ ഇലക്ടറൽ ബോണ്ടാണ് അരബിന്ദോ ഫാർമ വാങ്ങിയത്. ഇതിൽ 34.5 കോടിയും ബി.ജെ.പിക്ക് ലഭിച്ചു. 15 കോടി ബി.ആർ.എസിനും 2.5 കോടി തെലുഗുദേശം പാർട്ടിക്കുമാണ് ബോണ്ട് വഴി സംഭാവന നൽകിയത്.

കെ. കവിത ഉൾപ്പെട്ട സൗത്ത് ഗ്രൂപ് ഡൽഹിയിലെ മദ്യവ്യാപാരത്തിന്റെ നിയന്ത്രണം നേടാൻ പാകത്തിൽ മദ്യനയത്തെ സ്വാധീനിക്കാൻ 100 കോടി രൂപ ആം ആദ്മി പാർട്ടിക്ക് സംഭാവന നൽകിയതായാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ആരോപണം.

Tags:    
News Summary - What between Delhi Liquor Policy and Aurobindo Pharma?

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.