അർണബ് ഗോസ്വാമി അഴികൾക്കുള്ളലാകുേമ്പാൾ വീണ്ടും ചർച്ചയാവുകയാണ് നാടിനെ നടുക്കിയ ആ ഇരട്ട മരണങ്ങൾ. 2018ലാണ് നിലവിലെ അറസ്റ്റിലേക്ക് നയിച്ച സംഭവവികാസങ്ങൾ അരങ്ങേറുന്നത്. 2017ലാണ് അർണബ് റിപ്പബ്ലിക് ടി വി എന്ന പേരിൽ പുതിയൊരു ചാനലുമായി രംഗത്തുവരുന്നത്. ചാനൽ ഒാഫീസിനായി ഇൻറീരിയർ വർക്കുകൾ ചെയ്ത കോൺകോർഡ് ഡിസൈൻസ് എന്ന കമ്പനിയാണ്. അതിെൻറ ഉടമ അൻവയ് നായികും അമ്മ കുമുദ് നായികും 2018ൽ ആത്മഹത്യചെയ്തു. അൻവയുടെ ആത്മഹത്യാ കുറിപ്പിൽ അർണബിെൻറ പേരും എഴുതിവച്ചിട്ടുണ്ടായിരുന്നു. തെളിവില്ല എന്ന പേരിൽ പൊലീസ് അവസാനിപ്പിച്ച കേസ് അൻവയുടെ മകൾ അദന്യ നായിക് പരാതിയുമായി വീണ്ടും രംഗത്തുവന്നതോടെയാണ് മുംബൈ സി.െഎ.ഡി വിഭാഗം ഏറ്റെടുക്കുന്നത്.
ഇരട്ട മരണം
അൻവയ് നായിക് എന്ന ഇൻറീരിയർ ഡിസൈനറേയും അമ്മ കുമുദ് നായിക്കിനേയും 2018 മെയിലാണ് അലിബാഗിലെ അവരുടെ ബംഗ്ലാവിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. അൻവയ് ആത്മഹത്യ ചെയ്യുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ആത്മഹത്യ ചെയ്യുന്നതിന് മുമ്പ് അൻവയ് അമ്മയെ കൊല്ലുകയായിരുന്നു എന്നാണ് പൊലീസ് നിഗമനം. അന്ന് പൊലീസ് അപകട മരണത്തോടൊപ്പം കൊലപാതക കേസും രജിസ്റ്റർ ചെയ്തിരുന്നു. കുമുദിെൻറ മൃതദേഹം താഴത്തെ നിലയിലെ സോഫയിലാണ് കണ്ടെത്തിയത്. അൻവയ് ഒന്നാം നിലയിൽ തൂങ്ങിമരിച്ച നിലയിലായിരുന്നു. വീട്ടുജോലിക്കാരാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്.
അർണബ് ഗോസ്വാമിയുടെ പങ്ക്
സംഭവത്തെ തുടർന്ന് പൊലീസ് നടത്തിയ പരിശോധനയിൽ അൻവയ് ഇംഗ്ലീഷിൽ എഴുതിയ ആത്മഹത്യാക്കുറിപ്പ് കണ്ടെത്തിയിരുന്നു. മൂന്ന് കമ്പനികളുടെ ഉടമകൾ തനിക്ക് തരാനുള്ള പണം നൽകാത്തതാണ് ജീവനൊടുക്കാൻ കാരണമെന്നാണ് കുറിപ്പിൽ പറഞ്ഞത്. സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതിനാൽ താനും അമ്മയും അമ്മയും കടുത്ത നടപടി സ്വീകരിക്കാൻ തീരുമാനിച്ചതായും അൻവയ് കുറിപ്പിൽ പറഞ്ഞു. റിപ്പബ്ലിക് ടിവിയിലെ ടെലിവിഷൻ ജേണലിസ്റ്റ് അർണബ് ഗോസ്വാമി, ഐകാസ്റ്റ് എക്സ് / സ്കീമീഡിയയിലെ ഫിറോസ് ഷെയ്ഖ്, സ്മാർട്ട് വർക്സിെൻറ നിതീഷ് സർദ എന്നിവരാണ് തനിക്ക് പണം നൽകാനുള്ള മൂന്നുപേർ എന്നും അൻവയ് കുറിപ്പിൽ പറഞ്ഞിരുന്നു. മൂന്ന് കമ്പനികളും കൂടി യഥാക്രമം 83 ലക്ഷം, 4 കോടി, 55 ലക്ഷം രൂപ കുടിശ്ശിക വരുത്തിയതായും കുറിപ്പിലുണ്ടായിരുന്നു. അന്വേഷണത്തിനിടെ അൻവയുടെ കമ്പനിയായ കോൺകോർഡ് ഡിസൈൻസ് പ്രൈവറ്റ് ലിമിറ്റഡ് കനത്ത കടത്തിലാണെന്നും കരാറുകാർക്ക് പണം തിരിച്ചടയ്ക്കാൻ പാടുപെടുകയാണെന്നും തെളിഞ്ഞിരുന്നു. മുംബൈയിലെ ചില കരാറുകാർ അൻവയെ ഭീഷണിപ്പെടുത്തിയതായും പോലീസ് കണ്ടെത്തിയിരുന്നു. എന്നാൽ കുറിപ്പിലെ ആരോപണം നിഷേധിച്ച ഗോസ്വാമി താൻ പണം നൽകിയെന്നാണ് വാദിച്ചിരുന്നത്.
അന്വേഷണത്തിന് സംഭവിച്ചത്
ഗോസ്വാമി ഉൾപ്പെടെ ആത്മഹത്യാകുറിപ്പിൽ പറഞ്ഞ പ്രതികൾക്കെതിരെ തെളിവുകൾ കണ്ടെത്തിയില്ലെന്ന് പറഞ്ഞ് പ്രാദേശിക റായ്ഗഡ് പൊലീസ് 2019 ഏപ്രിലിൽ കേസ് അവസാനിപ്പിക്കുകയായിരുന്നു. തുടർന്ന് 2020 മെയിൽ അൻവയുടെ മകൾ കേസ് വീണ്ടും തുറക്കണമെന്ന് ആവശ്യപ്പെട്ട് മഹാരാഷ്ട്ര ആഭ്യന്തരമന്ത്രി അനിൽ ദേശ്മുഖിനെ സമീപിച്ചു. ഇതുസംബന്ധിച്ച് അനിൽ ദേശ്മുഖ് കഴിഞ്ഞ മേയിൽ ട്വീറ്റ് ചെയ്തിരുന്നു. 'അർണബ് ഗോസ്വാമി കുടിശ്ശിക അടയ്ക്കാത്തത് സംബന്ധിച്ച് അലിബാഗ് പോലീസ് അന്വേഷണം നടത്തിയിട്ടില്ലെന്ന് അദന്യ നായിക് എന്നോട് പരാതിപ്പെട്ടിരുന്നു. കേസിെൻറ പുനരന്വേഷണം സി.ഐ.ഡി വിഭാഗെത്ത ഏൽപ്പിക്കുകയാണ്'-മന്ത്രി ട്വിറ്ററിൽ കുറിച്ചു. മെയിൽതന്നെ ആഭ്യന്തര വകുപ്പ് കേസ് സിഐഡിക്ക് കൈമാറിയിരുന്നു. നിലവിൽ അർണബിനെ കസ്റ്റഡിയിലെടുത്ത് പൊലീസ് ചോദ്യംചെയ്യുകയാണ്. മുംബൈ പോലീസുമായി ബന്ധപ്പെട്ട് ഗോസ്വാമി നേരിടുന്ന മറ്റ് കേസുകളുമായി ഇതിന് ബന്ധമില്ലെന്നും അധികൃതർ പറയുന്നു.
മുംബൈയിൽ അർബണിനെതിരേ നിരവധി കേസുകൾ
ടിആർപി കുംഭകോണം മുതൽ വർഗീയത പരത്തുക തുടങ്ങി നിരവധി കേസുകളിൽ അന്വേഷണം നേരിടുന്നയാളാണ് അർണബ് ഗോസ്വാമി. ടിആർപി കേസിൽ തെറ്റിദ്ധാരണ പരത്തിയതും ബാന്ദ്ര റെയിൽവേ സ്റ്റേഷന് പുറത്ത് കുടിയേറ്റക്കാരെ ഒത്തുകൂടിയതിനെ വർഗീയവത്കരിച്ചതിനും അർണബിനെതിരേ എഫ്.െഎ.ആറുകൾ നിലവിലുണ്ട്. പൽഘറിൽ സന്യാസിമാരെ തല്ലിക്കൊന്നെന്ന വ്യാജവാർത്ത നൽകിയതിനും ഇയാൾക്കെതിരേ കേസുണ്ട്. ഇൗ എഫ്ഐആറുകൾെക്കതിരേ ഗോസ്വാമി സുപ്രീംകോടതിയെ സമീച്ചിരുന്നു. എന്നാൽ ബോംബെ ഹൈക്കോടതിയെ സമീപിക്കാൻ സുപ്രീംകോടതി ആവശ്യപ്പെടുകയായിരുന്നു. നടൻ സുശാന്ത് സിങ് രാജ്പുതിെൻറ മരണവുമായി ബന്ധപ്പെട്ട റിപ്പോർട്ടിങിൽ പ്രത്യേകാവകാശ പ്രമേയം ലംഘിച്ചതിന് മഹാരാഷ്ട്ര നിയമസഭ കാരണം കാണിക്കൽ നോട്ടീസും അർണബിന് നൽകിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.