ന്യൂഡൽഹി: 1992 ഡിസംബർ ആറിന് ബാബരി മസ്ജിദ് തകർക്കപ്പെട്ട ശേഷം പ്രധാനമന്ത്രി നരസിംഹ റാവുവിനെ കാണാൻ പോയ തങ്ങൾ മന്ത്രിമാരോട് അദ്ദേഹം പ്രതികരിച്ചത് 'നിങ്ങളുടെ സഹതാപത്തിൽ അൽപം എനിക്കു വേണ്ടിയും നൽകൂ' എന്നായിരുെന്നന്ന് മുതിർന്ന കോൺഗ്രസ് നേതാവ് സൽമാൻ ഖുർഷിദ്.
അസാധാരണമായ സാഹചര്യത്തിൽ തങ്ങളുടെ വികാരം അറിയിക്കാനായി പ്രധാനമന്ത്രിയെ കണ്ടപ്പോഴാണ് ഇത്തരമൊരു പ്രതികരണമുണ്ടായതെന്ന് സൽമാൻ ഖുർഷിദ് തെൻറ പുതിയ പുസ്തകമായ ''സൺറൈസ് ഓവർ അയോധ്യ: നാഷൻഹുഡ് ഇൻ അവർ ടൈംസ്' എന്ന പുസ്തകത്തിൽ വിവരിക്കുന്നു.
പള്ളി തകർക്കപ്പെടുകയെന്ന ഒട്ടും ചിന്തിക്കാനാകാത്ത സംഭവം ആദ്യം നടുക്കമുണ്ടാക്കുകയും പിന്നീട് അതൊരു മരവിപ്പായി മാറിയെന്നും അദ്ദേഹം എഴുതുന്നു. 'ഡിസംബർ ആറിനു പള്ളി തകർന്ന ശേഷം പിറ്റേന്ന് രാവിലെ പാർലമെൻറിെൻറ തിരക്കേറിയ താഴത്തെ നിലയിലായിരുന്നു മന്ത്രിസഭ ചേർന്നത്. തീർത്തും മ്ലാനവും ദുഃഖഭരിതവുമായ ആ അന്തരീക്ഷത്തിൽ ഭൂരിഭാഗം പേർക്കും ഒന്നും പറയാനുണ്ടായിരുന്നില്ല. മാധവറാവു സിന്ധ്യയായിരുന്നു ഒടുവിൽ മൗനത്തിന് അറുതി വരുത്തിയത്. അദ്ദേഹം പ്രധാനമന്ത്രിയുടെ പ്രതികരണം ആരാഞ്ഞു. നിങ്ങളുടെ സഹതാപത്തിൽ അൽപമെങ്കിലും എനിക്കും വെച്ചേക്കൂ എന്നായിരുന്നു, ഞങ്ങളെ അമ്പരപ്പിച്ചുകൊണ്ട് അദ്ദേഹത്തിെൻറ മറുപടി.'' -ഖുർഷിദ് വിശദീകരിക്കുന്നു. എടുത്തടിച്ചുള്ള ഈ മറുപടിയോടെ ഇക്കാര്യത്തിൽ ഒരു തുടർ ചർച്ചക്കു വഴിയില്ലാതെ യോഗം അവസാനിെച്ചന്നും അദ്ദേഹം കുറിക്കുന്നു.
പള്ളി തകർത്ത ദിവസം രാത്രി ഏതാനും മന്ത്രിമാർ രാജേഷ് പൈലറ്റിെൻറ വസതിയിൽ ഒരുമിച്ചു കൂടിയ കാര്യവും ഖുർഷിദ് പുസ്തകത്തിൽ അനുസ്മരിക്കുന്നുണ്ട്. ഫൈസാബാദിലേക്ക് പോകാനുള്ള സംഘത്തിൽ രാജേഷ് പൈലറ്റിനെ ഉൾപ്പെടുത്തണമെന്ന നിർദേശം ഉയർെന്നങ്കിലും പ്രധാനമന്ത്രിയെ രാത്രിയിൽ ലഭ്യമല്ല എന്നായിരുന്നു പ്രിൻസിപ്പൽ സെക്രട്ടറിയുടെ മറുപടി.
പള്ളി പൊളിച്ച സമയത്ത് അവിടെനിന്ന് നീക്കിയ വിഗ്രഹം വീണ്ടും അവിടെതന്നെ പുനഃസ്ഥാപിക്കുന്നതിനു മുമ്പ് കാബിനറ്റിലെ ഒരു മുതിർന്ന അംഗത്തിെൻറ ഇടപെടൽ അവിടെ ഉണ്ടാവണം എന്ന ലക്ഷ്യത്തിലായിരുന്നു ഈ നിർദേശം വെച്ചത്. എന്നാൽ, വിഗ്രഹം പുനഃസ്ഥാപിക്കപ്പെെട്ടന്നു മാത്രമല്ല, അതിനു ഒരു മേൽക്കൂര കൂടി നിർമിക്കപ്പെട്ടു-പുസ്തകം പറയുന്നു.
മതേതര സംവിധാനത്തിലെ ഒരു അതിവൈകാരിക മത വിഷയത്തിൽ ചെയ്യാവുന്ന പ്രായോഗിക നടപടിയാണ് ബാബരി വിഷയത്തിൽ സുപ്രീംകോടതിയുടെ വിധിയെന്നും സൽമാൻ ഖുർഷിദ് അഭിപ്രായപ്പെടുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.