ന്യൂഡൽഹി: പൗരത്വ ഭേദഗതി നിയമം ഭരണഘടനാ വിരുദ്ധമാണെന്ന് നൊബേൽ പുരസ്കാരജേതാവ് അമർത്യാ സെൻ. മതത്തിെൻറ അടി സ്ഥാനത്തിൽ പൗരത്വം നൽകുന്നത് മൗലികാവകാശങ്ങളുടെ ലംഘനമാണെന്നും സുപ്രീംകോടതി ഇടപ്പെട്ട് നിയമം റദ്ദാക്കണമെന്നും അദ്ദേഹം പറഞ്ഞു. ഇൻഫോസിസ് സയൻസ് ഫൗണ്ടേഷൻ നടത്തിയ പരിപാടിയിലായിരുന്നു അദ്ദേഹത്തിെൻറ പരാമർശം.
എെൻറ വായനയിൽ പൗരത്വ ദേഭഗതി നിയമം ഭരണഘടനയുടെ തത്വങ്ങളെ ലംഘിക്കുന്നുണ്ട്. മതത്തിെൻറ അടിസ്ഥാനത്തിൽ പൗരത്വം നൽകുന്നതിനെ അംഗീകരിക്കാൻ കഴിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ജെ.എൻ.യുവിൽ വിദ്യാർഥികൾക്ക് നേരെ നടന്ന ആക്രമണത്തിലും അദ്ദേഹം അഭിപ്രായപ്രകടനം നടത്തി. പുറത്ത് നിന്നുള്ളവർ സർവകലാശാലയിലെത്തുന്നത് തടയുന്നതിൽ അധികൃതർ പരാജയപ്പെട്ടുവെന്ന് അദ്ദേഹം നിരീക്ഷിച്ചു. യൂനിവേഴ്സിറ്റിയും പൊലീസും തമ്മിലുള്ള ആശയ വിനിമയം വൈകിയെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.