ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഹിന്ദുത്വത്തിെൻറ അടിസ്ഥാന തത്വം പോലും അറിയില്ലെന്ന് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. എന്താണ് ഹിന്ദുത്വത്തിെൻറ സത്ത? എന്താണ് ഭഗവത് ഗീതയിൽ പറയുന്നത്? ഇൗ വിവരങ്ങളെല്ലാം എല്ലാവർക്കുമറിയാം, അത് നിങ്ങൾക്ക് ചുറ്റിലുമായുണ്ട്. നമ്മുടെ പ്രധാനമന്ത്രി പറയുന്നു അദ്ദേഹം ഹിന്ദുവാണെന്ന്.എന്നാൽ അദ്ദേഹത്തിന് ഹിന്ദുത്വത്തിെൻറ അടിസ്ഥാന തത്ത്വങ്ങൾ പോലും മനസിലാക്കാൻ കഴിയുന്നില്ല. ഏതു തരം ഹിന്ദുവാണ് അദ്ദേഹം’’- രാഹുൽ ഗാന്ധി ചോദിച്ചു. ഉദയ്പൂരിൽ ബിസിനസുകാരുടെയും ഉദ്യോഗസ്ഥരുടെയും സംഗമത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മോദി വിശ്വസിക്കുന്നത് അദ്ദേഹത്തിന് എല്ലാകാര്യങ്ങളെ കുറിച്ചും വ്യക്തമായി അറിയാമെന്നും ലോകത്തെ മുഴുവൻ ജ്ഞാനവും അദ്ദേഹത്തിെൻറ മസ്തിഷ്കത്തിൽ നിന്നും വരുന്നുവെന്നുമാണ്-രാഹുൽ പരിഹസിച്ചു.
മൻമോഹൻ സിങ് പ്രധാനമന്ത്രിയായിരുന്ന യു.പി.എ ഭരണകാലത്ത് മൂന്ന് മിന്നലാക്രമണങ്ങൾ ഇന്ത്യൻ സൈന്യം നടത്തിയെന്ന് മേവാറിൽ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയിൽ രാഹുൽ ഗാന്ധി വെളിപ്പെടുത്തിയിരുന്നു. മിന്നലാക്രമണങ്ങളെ കുറിച്ച് ആരും അറിഞ്ഞിരുന്നില്ല. സൈന്യത്തെ ആരുടെയും നേട്ടത്തിനായി ഉപയോഗിക്കരുതെന്ന് നിർബന്ധമുണ്ടായിരുന്നു. സൈന്യത്തിെൻറ തീരുമാനമായ മിന്നാലാക്രമണങ്ങൾ രാഷ്ട്രീയ ആയുധമാക്കാനുള്ള ശ്രമമാണ് ബി.ജെ.പിയും പ്രധാനമന്ത്രി നരേന്ദ്രമോദിയും നടത്തുന്നതെന്നും രാഹുൽ ഗാന്ധി കുറ്റപ്പെടുത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.