ന്യൂഡൽഹി: റഫാൽ കരാറുമായി ബന്ധെപ്പട്ട ഫയലുകൾ തെൻറ കിടപ്പുമുറിയിലാണെന്ന് ഗോവ മുഖ്യമന്ത്രി മനോഹർ പരീകർ അവകാശപ്പടുന്നതിെൻറ ശബ്ദരേഖ ഉണ്ടെന്ന് കോൺഗ്രസ്. ഫയലുകൾ പരീകറിെൻറ കിടപ്പുമുറിയിൽ ആയതിനാലാണോ മോദി സർക്കാർ റഫാൽ വിഷയത്തിൽ സംയുക്ത പാർലമെൻററി കമ്മിറ്റി അന്വേഷണത്തിന് അനുമതി നൽകാത്തതെന്നും കോൺഗ്രസ് ചോദിച്ചു.
ഇന്ത്യയും ഫ്രാൻസും തമ്മിൽ 36 ജെറ്റ് വിമാനങ്ങളുടെ കരാർ ഒപ്പിടുേമ്പാൾ മനോഹർ പരീകറായിരുന്നു കേന്ദ്ര പ്രതിരോധമന്ത്രി. 2017 മാർച്ച് മുതലാണ് അദ്ദേഹം ഗോവ മുഖ്യമന്ത്രിയായത്. ആരോഗ്യ പ്രശ്നങ്ങൾ അനുഭവിക്കുന്ന അേദ്ദഹത്തെ മുഖ്യമന്ത്രി സ്ഥാനത്തു നിന്ന് നീക്കണമെന്ന് ആവശ്യമുയർന്നിരുന്നു. എന്നാൽ റഫാൽ ഫയലുകൾ തെൻറ കിടപ്പുമുറിയിൽ ഇരിക്കുന്നിടത്തോളം തന്നെ ആർക്കും സ്ഥാനത്തു നിന്ന് മാറ്റാനാകില്ലെന്ന് ഗോവൻ മന്ത്രിസഭാ യോഗത്തിനിടെ പരീകർ അവകാശപ്പെട്ടുവെന്നാണ് കോൺഗ്രസ് ആരോപിക്കുന്നത്.
റഫാൽ കരാർ രഹസ്യമാക്കുന്നത് എന്തിനാണ്. രേഖാമൂലം നടന്ന കരാറാണെങ്കിൽ അത് പരസ്യമാക്കുന്നതിന് എന്താണ് പ്രശ്നമെന്നും കോൺഗ്രസ് വാക്താവ് രൺദീപ് സുർജെവാല ചോദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.